ജീ​വ​ത്യാ​ഗം ചെ​യ്ത​ സേ​നാ​വി​ഭാ​ഗ​ങ്ങ​ളെ ആദരിച്ചു
Thursday, October 22, 2020 11:37 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ര​ക്ത​സാ​ക്ഷി​ത്വം അ​നു​സ്മ​രി​ച്ച പോ​ലീ​സ്, വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലെ സേ​വ​ന​ത്തി​നി​ട​യി​ല്‍ ജീ​വ​ത്യാ​ഗം വ​രി​ച്ച​വ​ര്‍​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ച്ചു.
ചി​റ്റാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു മാ​യി​രു​ന്ന റോ​യി​യു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ്, സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​രെ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ച്ചു. വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍ അ​നീ​ഷ് ഫി​ലി​പ്പി​ന്‍റെ ഫോ​ട്ടോ​യി​ല്‍ കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​ര​മ​ര്‍​പ്പി​ച്ചു.

സി​ആ​ര്‍​പി​എ​ഫ് ജ​വാ​നാ​യി​രു​ന്ന കൊ​ന്ന​മ​ങ്ക​ര സ്വ​ദേ​ശി ബി​നു, ആ​ന​യ​ടി സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ അ​ടൂ​ര്‍ പോ​ലീ​സെ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ക്കു​ക​യും പോ​ലീ​സ് പ​താ​ക ന​ല്‍​കു​ക​യും ചെ​യ്തു.

കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭീ​ക​ര​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ന്‍ ഹ​രി​ദാ​സ​ന്‍ നാ​യ​രു​ടെ ഛായാ ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.‌
അ​യി​രൂ​ര്‍ സ്വ​ദേ​ശി സി​ആ​ര്‍​പി​എ​ഫ് സൈ​നി​ക​ന്‍ അ​നൂ​പ് ജി. ​നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി​യ കോ​യി​പ്രം പോ​ലീ​സ് അ​ദ്ദേ​ഹ​ ത്തി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പോ​ലീ​സ് പ​താ​ക കൈ​മാ​റു​ക​യും ചെ​യ്തു.
സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​സാ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രീ​ഷ്, പ​ര​ശു​റാം എ ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.‌