കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യ​ണം: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്‌
Tuesday, October 20, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​ക​ൾ താ​വ​ള​മാ​ക്കി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷി, വ​നം​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.‌
1972ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.‌
ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
മ​ര​ച്ചീ​നി, ചേ​ന, ചേ​ന്പ്, വാ​ഴ തു​ട​ങ്ങി​യ പു​ര​യി​ട കൃ​ഷി​ക​ളാ​ണേ​റെ​യും.
ത​രി​ശു​ഭൂ​മി​ക​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​വ​ള​മ​ടി​ച്ച് ഇ​വ​യു​ടെ എ​ണ്ണം ഭീ​തി​ദ​മാ​യി പെ​രു​കു​ന്ന​തി​നാ​ൽ ഇ​വ തി​രി​കെ കാ​ടു ക​യ​റു​ന്ന​തു​മി​ല്ല. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് വി​ദൂ​ര​ങ്ങ​ളി​ലു​ള്ള ഇ​ട​നാ​ട്ടി​ലെ കൃ​ഷി​ക​ളാ​ണ് ഇ​ങ്ങ​നെ ന​ശി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ‌
’സു​ഭി​ക്ഷ കേ​ര​ളം’ പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ വി​ള​ക​ളി​ൽ ഉ​ണ്ടാ​യി​വ​രു​ന്ന പു​ത്ത​നു​ണ​ർ​വി​നെ​യും ക​ർ​ഷ​ക​രു​ടെ ഉ​ത്സാ​ഹ​ത്തേ​യും ത​ള​ർ​ത്തു​ന്ന​തി​ന് ഈ ​വ്യാ​പ​ക കൃ​ഷി​നാ​ശം കാ​ര​ണ​മാ​കു​മെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സാ​ധാ​ര​ണ ജ​ന​ജീ​വി​തം സ്വ​സ്ഥ​മാ​കു​ന്ന​തി​നും വേ​ണ്ടി ഇ​വ​യെ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ’ക്ഷു​ദ്ര​ജീ​വി’ ഗ​ണ​ത്തി​ൽ​പെ​ടു​ത്ത​ണം.
വ​നം​വ​കു​പ്പി​ന്‍റെ നി​ല​വി​ലു​ള്ള മാ​ർ​ഗ​രേ​ഖ​യ​നു​സ​രി​ച്ച് ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കാ​ത്തി​രു​ന്നു കൊ​ല്ലു​ന്ന രീ​തി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ‌
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ല​മു​ള്ള ഈ ​കൃ​ഷി​നാ​ശ​ത്തി​ൽ ക​ർ​ഷ​ക​ർ നി​സ​ഹാ​യ​രാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​നോ, ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നോ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണാ​വ​ശ്യം. ‌