മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​ടി - മേ​ക്കൊ​ഴൂ​ര്‍ - ഇ​ട​ക്ക​ര റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു ‌‌
Tuesday, October 20, 2020 10:05 PM IST
മൈലപ്ര: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​ടി - മേ​ക്കൊ​ഴൂ​ര്‍ - ഇ​ട​ക്ക​ര റോ​ഡ് ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട 2.5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് സം​സ്ഥാ​ന പാ​ത​യാ​യ പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​നെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ദ്യ കി​ഫ്ബി പ​ദ്ധ​തി​യാ​യ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - കോ​ഴ​ഞ്ചേ​രി റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്. ‌

മൈ​ല​പ്ര - പ​ഞ്ചാ​യ​ത്ത് പ​ടി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് മേ​ക്കൊ​ഴൂ​ര്‍ അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ന് ശ​ബ​രി​മ​ല ഫെ​സ്റ്റി​വ​ല്‍ 2019-20 ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി 2.5 കോ​ടി രൂ​പ​യ്ക്കു​ള്ള ഭ​ര​ണാ​നു​മ​തി​യും തു​ട​ര്‍​ന്ന് സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചു. പ​ദ്ധ​തി​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 5.5 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ബി​എം ആ​ന്‍​ഡ് ബി​സി ടാ​റിം​ഗും 440 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഓ​ട​യും 1760 മീ​റ്റ​ര്‍ സ്‌​ക്വ​യ​ര്‍ ഐ​റീ​ഷ് ഡ്രെ​യി​നും 240 മീ​റ്റ​ര്‍ സ്‌​ക്വ​യ​ര്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കു​ക​യും 76 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​വും മ​റ്റ് ഗ​താ​ഗ​ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച ഈ ​റോ​ഡ് റ​ബ​റൈ​സ്ഡ് ബി​റ്റു​മെ​ന്‍ ഷ്റെ​ഡ​ഡ് പ്ലാ​സ്റ്റി​ക് എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ‌
കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, മൈ​ല​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ച​ന്ദ്രി​ക സു​നി​ല്‍, സാ​റാ​മ്മ വ​ര്‍​ഗീ​സ്, പി.​സി ജോ​ണ്‍, മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി.​വി വ​ര്‍​ഗീ​സ്, പ​ത്ത​നം​തി​ട്ട നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷീ​ന രാ​ജ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. റ​സീ​ന തു​ട​ങ്ങിയവർ പങ്കെടുത്തു.