നി​ര​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Tuesday, October 20, 2020 10:05 PM IST
തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. ‌
മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 1.6 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി ​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
നി​ര​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ ങ്ങി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​ എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ പ്ര​സാ​ദ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ( ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍ ഷീ​ജ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ ജ​ര്‍ ഡോ.​ എ​ബി സു​ഷ​ന്‍, ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. ശ​ങ്ക​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌