ക​ർ​ഷ​ക​രു​ടെ നി​ല്പു സ​മ​ര​വു​മാ​യി ‘കി​ഫ’‌
Tuesday, October 20, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​നാ​യ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.‌
കാ​ടി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ എ​ന്നി​വ​യെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, കാ​ട്ടാ​ന, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ ത​ല​ങ്ങ​ളി​ൽ ’കി​ഫ’ പ്ര​തി​നി​ധി​ക​ൾ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ‌