കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ നി​ല്പു​സ​മ​രം
Tuesday, October 20, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ങ്ങ​ൾ ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ജ​ന​താ​ദ​ൾ - എ​സ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​നി​ൽ​പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു.‌
ജി​ല്ല​യി​ൽ കു​ന്ന​ന്താ​നം പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ക​ണ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു,
പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സു​മേ​ഷ് ഐ​ശ്വ​ര്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ടി​റ്റി ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
റാ​ന്നി​യി​ൽ ജേ​ക്ക​ബ് കോ​ശി​യും അ​ടൂ​രി​ൽ ജ​യ​നും കോ​ന്നി​യി​ൽ അ​ന്പി​ളി വ​ർ​ഗീ​സും കു​റ്റൂ​രി​ൽ ജോ​ണ്‍ പി. ​ജോ​ണും
ക​ല്ലൂ​പ്പാ​റ​യി​ൽ ജ​യിം​സ് വ​ർ​ഗീ​സും മ​ല്ല​പ്പ​ള്ളി​യി​ൽ രാ​ജ​ൻ എം. ​ഈ​പ്പ​നും
നി​ര​ണ​ത്ത് അ​ല​ക്സ് മ​ണ​പ്പു​റ​വും കോ​ഴ​ഞ്ചേ​രി​യി​ൽ ല​ത പി. ​ചെ​റി​യാ​നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌