കോ​ന്നി​യി​ല്‍ ഹി​ന്ദി സി​നി​മ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്നു ‌
Tuesday, October 20, 2020 10:00 PM IST
‌കോ​ന്നി: കോ​ന്നി​യി​ലേ​ക്ക് വീ​ണ്ടും സി​നി​മ​സം​ഘം എ​ത്തി. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളും, കാ​ന​ന ഭം​ഗി​യും ചേ​ർ​ന്ന ഗ്രാ​മ​സൗ​ന്ദ​ര്യം ക​ണ്ട​റി​ഞ്ഞാ​ണ് ഉ​ത്തേ​ന്ത്യ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർകോ​ന്നി​യി​ലെ​ത്തി​യ​ത്.‌
ഇ​ക്കു​റി കൊ​ക്കാ​ത്തോ​ട് ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് പു​തി​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കൊ​ക്കാ​ത്തോ​ട്ടി​ലെ ഗ്രാ​മീ​ണ ഭം​ഗി നേ​രി​ല്‍ കാ​ണാ​ന്‍ പു​തി​യ ഹി​ന്ദി സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ കഴിഞ്ഞദിവസമാ​ണ് എ​ത്തി​യ​ത്.
കൊ​ക്കാ​ത്തോ​ട്ടി​ലെ അ​പ്പൂ​പ്പ​ന്‍ തോ​ടും , കാ​ട്ടാ​ത്തി പാ​റ​യും മ​റ്റ് ഇ​ട​ങ്ങ​ളും ഇ​നി ഹി​ന്ദി സി​നി​മ​യി​ല്‍ ഇ​ടം പി​ടി​ക്കും. ഏ​താ​നും മാ​സം മു​ന്നേ കോ​ന്നി​യി​ല്‍ മ​റ്റൊ​രു ഹി​ന്ദി​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു.
ഒ​രു ഇം​ഗ്ലീ​ഷ് സി​നി​മ​യും കോ​ന്നി​യി​ല്‍ ചി​ത്രീ​ക​രി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മൂ​ലം ഷൂ​ട്ടിം​ഗ് മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. ‌
കോ​ന്നി ഗ്രാ​മ​ത്തി​ലെ വ​ശ്യ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം 12 മ​ല​യാ​ള സി​നി​മ​ക​ള്‍ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഏ​താ​നും സീ​രി​യ​ലു​ക​ളും ചി​ത്രീ​ക​രി​ച്ചു. നി​ര​വ​ധി യൂ​ട്യൂ​ബ് ബ്ലോ​ഗ​ര്‍​മാ​രു​ടെ​യും ഇ​ഷ്ട സ്ഥ​ല​മാ​ണ് കോ​ന്നി. ഹി​ന്ദി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘം.
ലോ​ക്കേ​ഷ​ൻ മാ​നേ​ജ​ർ ഭൂ​പ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം കോ​ന്നി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. ‌