അ​ടൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Tuesday, October 20, 2020 10:00 PM IST
അ​ടൂ​ർ: അ​ടൂ​രി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കെ​പി റോ​ഡി​ൽ പ​റ​ക്കോ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ തേ​പ്പു​പാ​റ വെ​ള്ള​പ്പാ​റ മു​രു​പ്പേ​ൽ റോ​യ് (45), പ​ന്നി​വി​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കോ​ട്ട​പ്പു​റ​ത്ത് അ​നി​ൽ​വി​ലാ​സ​ത്തി​ൽ എ.​എ​ൻ. അ​നി​ൽ കു​മാ​ർ (വാ​വ - 46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.‌

ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ റോ​യ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് 1.30 നാ​യി​രു​ന്നു അ​പ​ക​ടം.‌

ഏ​ഴം​കു​ള​ത്തു നി​ന്നും പ​റ​ക്കോ​ട്ടേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ തെ​റി​ച്ചു​വീ​ണ റോ​യി​യു​ടെ ത​ല​യി​ലൂ​ടെ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​ൽ​ക്ഷ​ണം മ​രി​ച്ചു. ‌

പി​താ​വ്: മ​ത്താ​യി. ഭാ​ര്യ: സു​ജ. മ​ക്ക​ൾ: സോ​ന, സോ​ണി. ‌
ക​ൺ​സ്ട്ര​ക്ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന അ​നി​ൽ​കു​മാ​ർ ബൈ​ക്കി​ൽ ഇ​രു​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ടു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​ന്നി​വി​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം എം​ജി റോ​ഡി​നു വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ത​ന്‍റെ തൊ​ഴി​ലാ​ളി​ക​ളോ​ടു ബൈ​ക്കി​ലി​രു​ന്നു തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നി​ടെ അ​ടൂ​രി​ൽ നി​ന്നും കോ​ട്ട​പ്പു​റം ഭാ​ഗ​ത്തേ​ക്കു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ബൈ​ക്കി​ൽ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ അ​നി​ൽ​കു​മാ​ർ മ​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ നീ​ലാം​ബ​ര​ൻ. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഭാ​വി​യ, ഭാ​ഗ്യ​ന​ന്ദ. ‌