41 ക്ല​സ്റ്റ​റു​ക​ളും സ​ജീ​വം,‌ 11 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പോ​സി​റ്റീ​വ് ‌
Tuesday, October 20, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: നി​ല​വി​ലു​ള്ള 41 ക്ല​സ്റ്റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 59 ക്ല​സ്റ്റ​റു​ക​ളാ​ണ് നി​ല​വി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
11 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 154 പേ​രാ​ണ് പു​തു​താ​യി രോ​ഗി​ക​ളാ​യി​രി​ക്കു​ന്ന​ത്. ‌
ഇ​ന്ന​ലെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​വ​രി​ൽ 26 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മ​ല്ല. ഇ​വ​രാ​ക​ട്ടെ കു​ടും​ബ​ത്തി​ലും പു​റം​ലോ​ക​വു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രു​മാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളേ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മാ​കാ​തെ രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പി​ന്നീ​ട് കൂ​ടു​ത​ൽ പേ​ർ രോ​ഗി​ക​ളാ​കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പു​തി​യ കേ​സു​ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കേ​സു​ക​ളും അ​ടൂ​ർ എ​ആ​ർ ക്യാ​ന്പി​ൽ ര​ണ്ട് കേ​സു​ക​ളും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.
ബാ​ങ്കു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ലാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി. ‌