‌ ‌ജ​ല​ജീ​വ​ൻ​മി​ഷ​ൻ: കോ​ട്ടാ​ങ്ങ​ലി​ൽ ആ​ദ്യ ക​ണ​ക്ഷ​ൻ ന​ൽ​കി
Tuesday, October 20, 2020 10:00 PM IST
കോ​ട്ടാ​ങ്ങ​ൽ: സം​സ്ഥാ​ന​ത്തെ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​ജീ​വ​ൻ മി​ഷ​ൻ 2020 - 24 പ​ദ്ധ​തി കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ല​മ്പാ​റ​യി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ആ​ദ്യ ക​ണ​ക്ഷ​ൻ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​എം.​സ​ലിം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ. അ​ജി, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ദീ​പ്തി ദാ​മോ​ദ​ര​ൻ, റ്റി.​എ​ൻ. വി​ജ​യ​ൻ, എ​ബി​ൻ ബാ​ബു, ആ​നി രാ​ജു, ജ​ല അ​ഥോ​റി​റ്റി തി​രു​വ​ല്ല സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ഉ​ഷാ രാ​ധാ​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സൈ​ജു പു​രു​ഷോ​ത്ത​മ​ൻ, മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ ല​ഭ്യ​മാ​ക്കി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക എ​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ തീ​രു​മാ​നം ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും 2024 നു ​മു​മ്പാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ പൈ​പ്പ് ലൈ​ൻ എ​ത്തി​യി​ട്ടു​ള്ള 350 ക​ണ​ഷ​നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കും. പൈ​പ്പ് ലൈ​ൻ എ​ത്താ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഘ​ട്ടംഘ​ട്ട​മാ​യി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും. ‌