ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്ന് അ​ട​യ്ക്കും ‌‌
Tuesday, October 20, 2020 10:00 PM IST
ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്ന് അ​ട​യ്ക്കും. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ക്കും. 7.30 ന് ​ഉ​ഷ​പൂ​ജ, 12 ന് ​ക​ല​ശാ​ഭി​ഷേ​കം, തു​ട​ര്‍​ന്ന് ക​ള​ഭാ​ഭി​ഷേ​കം. 12.30 ന് ​ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞ് 12.45 ന് ​ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും.‌ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ക്കും. 6.30ന് ​ദീ​പാ​രാ​ധ​ന. ഏ​ഴി​ന് പ​ടി​പൂ​ജ. എ​ട്ടി​ന് അ​ത്താ​ഴ​പൂ​ജ. 8.30 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ‌ചി​ത്തി​ര ആ​ട്ട തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​ത്ര​ന​ട തു​റ​ക്കും. 13 ന് ​പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ട അ​ട​യ്ക്കും. 15 ന് ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ന​ട തു​റ​ക്കും. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും 15 ന് ​ന​ട​ക്കും.

ഹി​ന്ദി ഡി​പ്ലോ​മ കോ​ഴ്സ് ‌

‌പ​ത്ത​നം​തി​ട്ട: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന അ​പ്പ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ ഹി​ന്ദി ഡി​പ്ലോ​മ ഇ​ന്‍ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ന് 50 ശ​ത​മാ​നം മാ​ര്‍​ക്കോ​ടു​കൂ​ടി​യു​ള​ള പ്ല​സ് ടു ​ഹി​ന്ദി ഭൂ​ഷ​ണ്‍, സാ​ഹി​ത്യ​വി​ശാ​ര​ദ്, രാ​ഷ്ട്ര​ഭാ​ഷാ പ്ര​വീ​ണ്‍, സാ​ഹി​ത്യാ​ചാ​ര്യ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ​ട്ടി​ക​ജാ​തി മ​റ്റ​ര്‍​ഹ വി​ഭാ​ഗ​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം മാ​ര്‍​ക്ക് ഇ​ള​വും ഫീ​സ് സൗ​ജ​ന്യ​വും ല​ഭി​ക്കും . പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ പ്രി​ന്‍​സി​പ്പ​ല്‍, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ര്‍ പോ​സ്റ്റ്, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. ഫോ​ണ്‍ : 8547126028. ‌