270 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു ‌
Monday, October 19, 2020 10:34 PM IST
‌പ​ത്ത​നം​തി​ട്ട: എ​ക്‌​സൈ​സ്‌ സം​ഘം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ തേ​ക്കു​തോ​ട്‌ നി​ന്ന്‌ 270 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
തേ​ക്കു​തോ​ട്‌ ഏ​ഴാം​ത​ല ക​ല്ലും​പു​റ​ത്ത്‌ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണ്‌ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്‌.
സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ത്തു.
എ​ക്‌​സൈ​സ്‌ സി​ഐ എ. ​ജി. പ്ര​കാ​ശ്‌, റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ശാ​ന്ത്‌, പ്രി​വ​ന്‍റീ​വ്‌ ഓ​ഫീ​സ​ർ​മാ​രാ​യ സ​ബി​ൻ, മു​ഹ​മ്മ​ദ്‌ അ​ലി ജി​ന്ന, സി​വി​ൽ എ​ക്‌​സൈ​സ്‌‌ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു​രാ​ജ്‌, ഷാ​ബു തോ​മ​സ്‌, അ​ജ​യ​ൻ, രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌