പ്ര​വാ​സി കോ​ൺ​ഗ്ര​സ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും‌
Monday, October 19, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്ത് ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം. വ​ഞ്ച​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ, ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​മ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

വി​ജ​യി​ക​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ അ​ണ്ട​ർ -10 ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ദി​ൽ പ്ര​സൂ​ൻ (കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം, ചെ​ന്നീ​ർ​ക്ക​ര), പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്റ്റെ​ഫി സൂ​സ​ൻ ഷി​ജോ, ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ ചാ​ന്പ്യ​ന്മാ​രാ​യി.