ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Monday, October 19, 2020 10:34 PM IST
മ​ല്ല​പ്പ​ള്ളി: ജ​ല അ​ഥോ​റി​റ്റി മ​ല്ല​പ്പ​ള്ളി സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ ഇ​ന്ന് നി​ർ​വ​ഹി​ക്കും.‌
കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രാ​വി​ലെ 11.15നും ​കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 12നും ​ന​ട​ക്കും. ‌

ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​ന ക്ലാ​സ് ‌‌

തി​രു​വ​ല്ല: മ​ഞ്ഞാ​ടി ഡ​ക്ക് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ആ​ന്‍​ഡ് ഹാ​ച്ച​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 22 , 23 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ 1.30 വ​രെ ആ​ട് വ​ള​ര്‍​ത്ത​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍ : 9188522711. ‌