ജ​ല​നി​ര​പ്പ് ക്ര​മീ​ക​ര​ണം: ക​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു ‌
Monday, October 19, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ക​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ ഇ​ന്ന​ലെ തു​റ​ന്നു.
സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ 15 സെ​ന്‍റി മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി പ​ര​മാ​വ​ധി 15 ഘ​ന​മീ​റ്റ​ർ എ​ന്ന തോ​തി​ല്‍ അ​ധി​ക ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ​ന്പാ​ന​ദി​യി​ൽ 10 സെ​ന്‍റി മീ​റ്റ​ർ മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. പ​ന്പ ത്രി​വേ​ണി മു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പി​ൽ ഈ ​വ്യ​തി​യാ​നം പ്ര​ക​ട​മാ​യി.
പ​മ്പ, ശ​ബ​രി​മ​ല, നി​ല​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി ആ​ളു​ക​ൾ ന​ദി​യി​ൽ ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ശേ​ഷ​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. ക​ക്കി - ആ​ന​ത്തോ​ട് റി​സ​ര്‍​വോ​യ​റി​ന്‍റെ നീ​ല, ഓ​റ​ഞ്ച്, ചു​വ​പ്പ് മു​ന്ന​റി​യി​പ്പു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് യ​ഥാ​ക്ര​മം 976.83 മീ​റ്റ​ര്‍, 977.83 മീ​റ്റ​ര്‍, 978.33 മീ​റ്റ​ര്‍ എ​ന്നി​വ​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ഴാ​ണ്. നീ​ല, ഓ​റ​ഞ്ച്, ചു​വ​പ്പ് എ​ന്നീ മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ‌