‌സാ​മൂ​ഹി​ക ഉ​ൾ​ക്കാ​ഴ്ച നി​ല​നി​ർ​ത്തി: മു​ഖ്യ​മ​ന്ത്രി ‌‌
Monday, October 19, 2020 10:31 PM IST
തി​രു​വ​ല്ല: ക​ർ​മ​മേ​ഖ​ല​യി​ൽ സാ​മൂ​ഹി​ക​മാ​യ ഉ​ൾ​ക്കാ​ഴ്ച ന​ഷ്ട​മാ​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കാ​നാ​യി എ​ന്ന​താ​ണ് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
കോ​വി​ഡ് മ​ഹാ​മാ​രി ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ടെ ദേ​വാ​ല​യ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്പോ​ൾ ക്രി​യാ​ത്മ​ക​മാ​യ തീ​രു​മാ​നം ആ​ദ്യം എ​ടു​ത്ത​ത് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്നു. കേ​ര​ളം നേ​രി​ട്ട എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും ത​ന്‍റേ​താ​യ നേ​തൃ​പാ​ട​വ​ത്തി​ൽ അ​ദ്ദേ​ഹം മു​ന്നി​ട്ടി​റ​ങ്ങി. സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം വ​ലി​യൊ​രു പാ​ഠം ന​ൽ​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌

അ​നു​ശോ​ചി​ച്ചു

ചു​ങ്ക​പ്പാ​റ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജെ. വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചു​ങ്ക​പ്പാ​റ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ​ഫ് ജോ​ൺ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ജോ​സ​ഫ് ജോ​സ​ഫ്, പി.​എം. ഫി​ലി​പ്പ്, ബി​ന്ദു ദേ​വ​രാ​ജ​ൻ, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ്, ചാ​ക്കോ വ​ർ​ഗീ​സ്, ജു​ബി ഡൊ​മി​നി​ക്, മാ​ത്യൂ​സ്, തു​ണ്ടി​യി​ൽ ജോ​ർ​ജ്, സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌