ദൃ​ഢ​മാ​യ നി​ല​പാ​ട് വ്യ​ക്തി​ത്വം ഉ​ന്ന​ത​മാ​ക്കി: മാ​ർ ക്ലീ​മി​സ് ബാ​വ ‌
Monday, October 19, 2020 10:31 PM IST
തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്ക് സ​മു​ന്ന​ത​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലി​ത്ത​യെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. ‌
ഏ​തു വി​ഷ​യ​ത്തി​ലും സ​വി​ശേ​ഷ​മാ​യ ഒ​രു നി​ല​പാ​ട് തി​രു​മേ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു.
അ​ത് എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് നി​ർ​ത്തു​വാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നു.
ഈ ​സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും പി​താ​വ് ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.
സ​ഭ​യ്ക്ക് പി​ൻ​ബ​ല​വും വേ​രോ​ട്ട​വും ന​ൽ​കി​യ​തു​പോ​ലെ ത​ന്നെ അ​തേ ഭാ​വ​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തെ നി​ല​നി​ർ​ത്താ​നും അ​ത്യാ​ധ്വാ​നം ചെ​യ്തി​രു​ന്നു.
ഇ​ത് എ​ക്കാ​ല​വും ക്രൈ​സ്ത​വ സ​ഭ​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. ‌‌
പ്ര​ത്യാ​ശ​നി​ർ​ഭ​ര​മാ​യ ജീ​വി​തം: മാ​ർ ക്രി​സോ​സ്റ്റം ‌
തി​രു​വ​ല്ല: ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ലൂ​ടെ സ​ഭ​യ്ക്കു ല​ഭി​ച്ച നേ​തൃ​ത്വം പ്ര​ത്യാ​ശ നി​ർ​ഭ​ര​മാ​ണെ​ന്ന് ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. പാ​ല​ക്കു​ന്ന​ത്ത് കു​ടും​ബ​ത്തി​ൽ നി​ന്ന് സ​ഭ​യ്ക്കു ല​ഭി​ച്ച നേ​തൃ​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. അ​ദ്ദേ​ഹ​ത്തി​ലൂ​ടെ സ​ഭ​യ്ക്കു ല​ഭി​ച്ച ന​ന്മ​ക​ൾ ദൈ​വി​ക​ദാ​ന​മാ​ണ്. ‌
മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വി​യോ​ഗം ദുഃ​ഖ​ക​ര​മാ​ണെ​ങ്കി​ലും പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​ത്. ഇ​ത​ര സ​ഭ​ക​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും സ​ഭാ ഐ​ക്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ​ങ്കി​നെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ‌

ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മാ​ർ​ഗ​ദീ​പം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി ‌

തി​രു​വ​ല്ല: ലോ​ക ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് മാ​ർ​ഗ​ദ​ർ​ശ​ക​മാ​യ ജീ​വി​ത​മാ​ണ് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കു അ​ദ്ദേ​ഹം ന​ൽ​കി​യ നേ​തൃ​ത്വം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ചി​ല സ​ഭ​ക​ളി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ‌ക​ർ​മ​നി​ര​ത​മാ​യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​സ്മ​രി​ച്ചു.‌