ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ​യ്ക്കു യാ​ത്രാ​മൊ​ഴി ‌
Monday, October 19, 2020 10:31 PM IST
സ​ജി ഏ​ബ്ര​ഹാം ‌‌

തി​രു​വ​ല്ല: എ​സ് സി ​കു​ന്നി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ ആ​സ്ഥാ​നം ശോ​ക​മൂ​ക​മാ​യി. ക​ഴി​ഞ്ഞ ആ​റു​പ​തി​റ്റാ​ണ്ട് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച ആ​ചാ​ര്യ ശ്രേ​ഷ്ഠ​ൻ ഇ​നി ഉ​ണ്ടാ​കി​ല്ല. കാ​ലം ചെ​യ്ത ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഭൗ​തി​ക​ശ​രീ​രം എ​സ്്സി സെ​മി​നാ​രി കു​ന്നി​ലെ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ അ​ങ്ക​ണം ഇ​ന്ന​ലെ ഏ​റ്റു​വാ​ങ്ങി. ഇ​നി ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ദീ​പ്ത​സ്മ​ര​ണ. ‌

പാ​ല​ക്കു​ന്ന​ത്ത് ത​റ​വാ​ട്ടി​ൽ നി​ന്നും മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ ഒ​രു വൈ​ദി​ക​നാ​യി എ​ത്തി​യ പി.​ടി. ജോ​സ​ഫി​ന് സ​ഭാ ച​രി​ത്ര​ത്തി​ലും വി​ശ്വാ​സാ​ചാ​ര​ങ്ങ​ളി​ലു​മു​ള്ള അ​റി​വും നേ​തൃ​പ​ര​മാ​യ ക​ഴി​വും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ട​ത് സ​ഭാ നേ​തൃ​ത്വ​ത്തി​നാ​ണ്. മേ​ല്പ​ട്ട സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​തി​നു മു​ന്പേ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അ​തു തി​രി​ച്ച​റി​ഞ്ഞു ജോ​സ​ഫ് അ​ച്ച​ന്‍റെ സേ​വ​നം​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ലം ചെ​യ്ത ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ കൂ​ടാ​തെ ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ കൈ​ക്കൊ​ണ്ട ഏ​ക തീ​രു​മാ​നം ഇ​ന്ന​ലെ ന​ട​ന്ന ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ മാ​ത്ര​മാ​ണെ​ന്ന സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ൾ ആ ​ജീ​വി​ത​വും സ​ഭ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ ആ​ഴം വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു.‌

ഡോ.​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ താ​ത്കാ​ലി​ക മ​ദ്ബ​ഹാ​യി​ൽ സ​മാ​പ​ന ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​ന്പോ​ഴേ​ക്കും മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പ​ല​രും പൊ​ട്ടി​ക്ക​ര​യു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

ഭൗ​തി​ക​ശ​രീ​രം പേ​ട​ക​ത്തി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത് വൈ​ദി​ക​ർ മ​ദ്ബ​ഹാ​യി​ലേ​ക്ക് ആ​ന​യി​ച്ച് വി​ട​വാ​ങ്ങ​ൽ ശു​ശ്രൂ​ഷ ന​ട​ത്തി. മ​ദ്ബ​ഹാ​യി​ലെ നാ​ല് ദി​ക്കു​ക​ളി​ലേ​ക്കും ഭൗ​തി​ക ശ​രീ​രം ഉ​യ​ർ​ത്തി യാ​ത്ര ചോ​ദി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു ഇ​ത്. ദേ​വാ​ല​യം, സ​ഹ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, വൈ​ദി​ക​ഗ​ണം, വി​ശ്വാ​സി സ​മൂ​ഹം, ദേ​ശ​വാ​സി​ക​ൾ ഇ​വ​രോ​ടെ​ല്ലാ​മാ​യി യാ​ത്ര ചോ​ദി​ച്ച​പ്പോ​ൾ, പി​താ​വേ സ​മാ​ധാ​ന​ത്തോ​ടെ പോ​കു​ക​യെ​ന്ന പ്ര​തി​വാ​ക്യ​മാ​ണ് ഉ​യ​ർ​ന്ന​ത്. ‌

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും ഇ​ട​മു​റി​യാ​തെ ആ​ളു​ക​ൾ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ തി​രു​വ​ല്ല​യി​ലെ സ​ഭാ ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. മൂ​ന്നാം​ഘ​ട്ട ശു​ശ്രൂ​ഷ​ക​ളി​ല​ട​ക്കം ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ൾ, ദേ​വാ​ല​യ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​വേ​ണ്ടി​യും പൊ​തു​സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി​യും പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.‌

വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ൻ​മാ​രും വൈ​ദി​ക​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം തി​രു​വ​ല്ല​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ക​ർ​മ​മ​ണ്ഡ​ല​ത്തി​ലെ പ്ര​ശോ​ഭി​ത​മാ​യ ജീ​വി​ത​ത്തെ അ​നു​സ്മ​രി​ച്ച് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചാ​ണ് എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ത്.‌

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യ്ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും മെം​ബ​ർ​മാ​രും ഒ​ന്നി​ച്ചെ​ത്തി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി,
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ളാ​യ വി​ക്ട​ർ ടി. ​തോ​മ​സ്, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സ​ജി ഫ്രാ​ൻ​സി​സ്, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മോ​ഹ​ൻ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, കെ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​കാ​ശ് പി.​തോ​മ​സ്, ഫാ.​യൂ​ഹാ​നോ​ൻ ജോ​ണ്‍, വൈ​എം​സി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ്പ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. ‌

‌ആ​ദ​രം അ​ർ​പ്പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ ‌

‌തി​രു​വ​ല്ല: ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ മു​ഴു​വ​ൻ പ​ങ്കെ​ടു​ത്തു.

മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ, അ​വ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. അ​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്നു. ‌സെ​ന്‍റ് തോ​മ​സ് പ​ള്ളി​യോ​ടു ചേ​ർ​ന്ന് സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, എ​പ്പി​സ്കോ​പ്പ​മാ​ർ എ​ന്നി​വ​രെ ക​ബ​റ​ട​ക്കി​യ​തി​നോ​ടു ചേ​ർ​ന്ന 11 -ാമ​ത്തെ ക​ബ​റാ​ണ് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത്. സ​ഭാ ച​രി​ത്ര​ത്തി​ലെ 21 ാമ​ത്തെ മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​ഗാ​മി​ക​ളി​ൽ ഏ​ബ്ര​ഹാം മാ​ർ​ത്തോ​മ്മാ, യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മ, അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ എ​ന്നി​വ​രു​ടെ ക​ബ​റു​ക​ളും സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ്. ‌

‌ആ​ദ​രം അ​ർ​പ്പി​ച്ച് പോ​ലീ​സ് സേ​ന ‌‌

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ന്ന ക​ബ​റ​ട​ക്ക​ത്തി​ന് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യ​ത് പോ​ലീ​സ് സേ​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ നേ​തൃ​ത്വം ന​ൽ​കി. ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ദ​രം അ​ർ​പ്പി​ച്ച​ത്. നേ​ര​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ‌