സ്കൂ​ട്ട​ർ ഇ​ടി​ച്ചു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
Monday, October 19, 2020 10:19 PM IST
തി​രു​വ​ല്ല: സ്കൂ​ട്ട​ർ ഇ​ടി​ച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥ ൻ മരിച്ചു.പരുത്തിമുട്ടത്ത് പി.​ഐ.​ജോ​സ​ഫ്(​ജോ​സ്- 68) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് 7.30 ന് ​കു​റ്റൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്ന് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ ജോ​സ​ഫിനെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.​

സം​സ്കാ​രം നാ​ളെ 11.30 ന് ​കു​റ്റൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ .ഭാ​ര്യ:​കു​റി​ച്ചി തേ​ന്പാ​റ പ​രേ​ത​യാ​യ എ​ൽ​സ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: ഷി​ബി, ഷി​ജോ.​മ​രു​മ​ക​ൻ:​മ​ല്ല​പ്പ​ള്ളി തു​രു​ത്തി​ക്കാ​ട് വാ​ക്കേ​മ​ണ്ണി​ൽ സി​ബി.