കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്ക​ണം‌
Sunday, October 18, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​ർ​ബു​ദ രോ​ഗി​ക​ൾ ചി​കി​ൽ​സ​യ്ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​ക്ത​മാ​യ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചാ​ൽ പ​ത്ത​നം​തി​ട്ട, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​കും.
ചി​കി​ത്സ​യും ബോ​ധ​വ​ത്ക​ര​ണ​വും രോ​ഗ​നി​ർ​ണ​യ ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ച് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് കാ​ൻ​സ​ർ മു​ൻ​കൂ​ട്ടി ക​ണ്ടു പി​ടി​ക്കു​ന്ന​തി​നും ഭ​യം മാ​റ്റു​ന്ന​തി​നും ശാ​സ്ത്രീ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ മാ​റ്റി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യ്ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ർ​സാ​ദ്, എ​സ്.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ‌