യൂ​ത്ത് ക്ല​ബ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം ‌
Sunday, October 18, 2020 10:33 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര 2019-20 വ​ര്‍​ഷ​ത്തെ യൂ​ത്ത് ക്ല​ബ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​യി​കം, ക​ല, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, സാ​ക്ഷ​ര​ത, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ 2019 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2020 മാ​ര്‍​ച്ച് 31വ​രെ​യു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തെ​ളി​വു​ക​ള്‍ സ​ഹി​തം നി​ശ്ചി​ത അ​പേ​ക്ഷാ ഫോ​റ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.
25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ സ​മി​തി​യാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ക്കു​ന്ന​ത്.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലു വ​രെ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ : 7558892580, 0468 2962580. ‌