റാ​ന്നി​യി​ലെ ര​ണ്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 4.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ‌‌
Sunday, October 18, 2020 10:33 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 4.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​റി​യി​ച്ചു. നി​ല​യ്ക്ക​ലി​ല്‍ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് 3.5 കോ​ടി രൂ​പ​യും അ​ങ്ങാ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് 62 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.‌
നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. എ​ന്‍​എ​ച്ച്എം ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ബി സു​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ദേ​വ​സ്വം ബോ​ര്‍​ഡ് വി​ട്ടു​ന​ല്‍​കു​ന്ന ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് നി​ല​യ്ക്ക​ലി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ക.
ശ​ബ​രി​മ​ല​യു​ടെ മു​ഖ്യ ഇ​ട​ത്താ​വ​ള​മാ​യി നി​ല​യ്ക്ക​ല്‍ മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ആ​ശു​പ​ത്രി നി​ര്‍​മാ​ണം. അ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് പു​തി​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. ‌‌