മാ​ങ്കൂ​ട്ടം - നെ​ല്ലി​വി​ള​പ​ടി - ചാ​പ്പ​ൽ റോ​ഡ് പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Sunday, October 18, 2020 10:33 PM IST
‌അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കൂ​ട്ടം - നെ​ല്ലി​വി​ള പ​ടി-​ചാപ്പ​ൽ റോ​ഡ് നവീകരണം പൂർത്തീക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കൂ​ട്ടം - നെ​ല്ലി​വി​ള പ​ടി-​ചാ​പ്പ​ൽ റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന വി​വ​രം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യു മ​ന്ത്രി​ ക്ക് കൊ​ടു​ത്ത അ​പേ​ക്ഷ വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തു​ക കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ല​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​മോ​ഹ​ന​ൻ, ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, പ്ലാ​നിം​ഗ് ക​മ്മി​റ്റി​യം​ഗം എ.​സി. ബോ​സ്, ബി​ജോ എം. ​ജോ​ർ​ജ്, രാ​ജ്കു​മാ​ർ ജോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.‌
റോ​ഡ് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ന് എം​എ​ൽ​എ​യെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും വാ​ർ​ഡ് മെം​ബ​റെ​യും ചാ​പ്പ​ലി​ലെ വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പൊ​ന്നാ​ട അ​ണി​യി​ച്ചു. ‌