അ​ടൂ​രി​ൽ 14 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യോ​ഗി​ച്ചു ‌
Sunday, October 18, 2020 10:33 PM IST
അടൂർ: ‌കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടൂ​ര്‍, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ മൂ​ന്ന് വീ​ത​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രു സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റും എ​ന്ന രീ​തി​യി​ല്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍ 14 സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യോ​ഗി​ച്ച​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
പഞ്ചായത്ത്, വാർഡുതല സ​മി​തി​ക​ള്‍ കൃ​ത്യ​മാ​യി കൂ​ടു​ന്നു​ണ്ടെ​ന്ന് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​തൊ​ക്കെ വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്ര​പേ​ര്‍ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം അ​ധി​കൃ​ത​ര്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​വ​ര്‍​ക്ക് വേ​ണ്ട മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ‌
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾക്കും യോഗം നിർദേശം നൽകി.
ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച 66 പേ​രി​ല്‍ 19 പേ​ര്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും ഒ​രു​മ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് പ​റ​ഞ്ഞു. ‌
അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ​സ്.​ഹ​രി​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി ​ചെ​ല്‍​സാ​സി​നി, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ന്‍, അ​ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍, മ​റ്റു ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌