375 പേ​ർ​ക്ക് രോ​ഗ​മു​ക്തി, 203 പു​തി​യ രോ​ഗി​ക​ൾ
Saturday, October 17, 2020 11:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 203 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 375 പേ​ർ​ക്കുകൂ​ടി രോ​ഗ​മു​ക്തി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രും 23 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 178 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 22 പേ​രു​ണ്ട്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 12328 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ 9377 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 70 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. 9452 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 2803 പേ​ർ ജി​ല്ല​യി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യ 1561 ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 2539 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 15362 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 21535 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

3077 പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ജി​ല്ല​യി​ൽ ന​ട​ന്നു. സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ 2197 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 808 ആ​ർ​ടി​പി​സി​ആ​ർ, 1347 ആ​ന്‍റി​ജ​ൻ, 42 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. സ്വ​കാ​ര്യ​ലാ​ബു​ക​ളി​ൽ 880 സ്ര​വ​ശേ​ഖ​ര​ണം ന​ട​ന്നു. 1785 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.57 ശ​ത​മാ​ന​വും പ​രി​ശോ​ധ​ന പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 7.58 ശ​ത​മാ​ന​വു​മാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ച്:

അ​ടൂ​ർ (മേ​ലൂ​ട്, അ​ടൂ​ർ) 4, പ​ന്ത​ളം (മ​ന്നം​ന​ഗ​ർ, കു​ര​ന്പാ​ല, മു​ടി​യൂ​ർ​കോ​ണം, തോ​ന്ന​ല്ലൂ​ർ) 5, പ​ത്ത​നം​തി​ട്ട (കു​ന്പ​ഴ, ആ​ന​പ്പാ​റ, കു​ല​ശേ​ഖ​ര​പ​തി, ക​ല്ല​റ​ക​ട​വ്) 12. തി​രു​വ​ല്ല (മ​ഞ്ഞാ​ടി, മു​ത്തൂ​ർ, കാ​ട്ടൂ​ർ​ക്ക​ര, കാ​വും​ഭാ​ഗം) 15, ആ​നി​ക്കാ​ട് (നൂ​റോ​മ്മാ​വ്) 3, ആ​റ​ന്മു​ള(ഇ​ട​യാ​റ​ന്മു​ള, നെ​ല്ലി​ക്കാ​ല, കു​റി​ച്ചു​മു​ട്ടം, നീ​ർ​വി​ളാ​കം) 15, അ​രു​വാ​പ്പു​ലം (കു​മ്മ​ണ്ണൂ​ർ, മു​തു​പേ​ഴു​ങ്ക​ൽ) 2, അ​യി​രൂ​ർ(കാ​ഞ്ഞീ​റ്റു​ക​ര, വെ​ള​ളി​യ​റ, കോ​ട്ടാ​ത്തൂ​ർ, അ​യി​രൂ​ർ, പ്ലാ​ങ്ക​മ​ണ്‍) 16, ചെ​റു​കോ​ൽ 1, ചി​റ്റാ​ർ 1, ഏ​റ​ത്ത് (ചൂ​ര​ക്കോ​ട്, മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്) 12, ഇ​ല​ന്തൂ​ർ (ഇ​ല​ന്തൂ​ർ) 2, ഏ​നാ​ദി​മം​ഗ​ലം (മാ​രൂ​ർ, പു​തു​വ​ൽ) 3, ഇ​ര​വി​പേ​രൂ​ർ (ഈ​സ്റ്റ് ഓ​ത​റ) 6, ഏ​ഴം​കു​ളം(തെ​പ്പു​പാ​റ, ചാ​യ​ലോ​ട്, നെ​ടു​മ​ണ്‍) 5, ക​ട​ന്പ​നാ​ട് (തു​വ​യൂ​ർ സൗ​ത്ത്, ക​ട​ന്പ​നാ​ട്, മ​ണ്ണ​ടി) 4, ക​ല​ഞ്ഞൂ​ർ 1, ക​ല്ലൂ​പ്പാ​റ (ചെ​ങ്ങ​രൂ​ർ, പു​തു​ശേ​രി) 9, ക​വി​യൂ​ർ (കു​റ്റൂ​ർ, തോ​ട്ട​ഭാ​ഗം) 4, കൊ​ടു​മ​ണ്‍ 1, കോ​യി​പ്രം (പു​ല്ലാ​ട്, കു​റ​വ​ൻ​കു​ഴി, ത​ട്ടേ​യ്ക്കാ​ട്, കോ​യി​പ്രം) 13, കോ​ന്നി 1, കോ​ട്ടാ​ങ്ങ​ൽ (കു​ള​ത്തൂ​ർ) 2, കോ​ഴ​ഞ്ചേ​രി (മാ​രാ​മ​ണ്‍) 3, കു​ള​ന​ട (കൈ​പ്പു​ഴ, കു​ള​ന​ട) 3, കു​ന്ന​ന്താ​നം (മാ​ന്താ​നം, കു​ന്ന​ന്താ​നം) 5, കു​റ്റൂ​ർ 2, മ​ല്ല​പ്പ​ള​ളി 2, മ​ല്ല​പ്പു​ഴ​ശേ​രി (കു​ഴി​ക്കാ​ല, മ​ല്ല​പ്പു​ഴ​ശേ​രി) 4, മൈ​ല​പ്ര (ചീ​ങ്ക​ൽ​ത്ത​ടം, മേ​ക്കൊ​ഴൂ​ർ) 4, നാ​റാ​ണം​മൂ​ഴി 1, നെ​ടു​ന്പ്രം (പൊ​ടി​യാ​ടി, പെ​രു​ന്തു​രു​ത്തി) 3, ഓ​മ​ല്ലൂ​ർ (പു​ത്ത​ൻ​പീ​ടി​ക, ഓ​മ​ല്ലൂ​ർ) 9, പ​ള​ളി​ക്ക​ൽ (പെ​രി​ങ്ങ​നാ​ട്, പ​ഴ​കു​ളം) 3, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര (പോ​ത്രാ​ട്) 2, പെ​രി​ങ്ങ​ര 2, പ്ര​മാ​ടം (വ​ക​യാ​ർ, വെ​ള​ള​പ്പാ​റ, ഇ​ള​പ്പു​പാ​റ, മ​ല്ല​ശേ​രി) 9, റാ​ന്നി (റാ​ന്നി) 5, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി (ക​രി​കു​ളം, പ​ഴ​വ​ങ്ങാ​ടി) 2, തോ​ട്ട​പ്പു​ഴ​ശേ​രി 1, വ​ട​ശേ​രി​ക്ക​ര (കു​ന്പ​ളാം​പൊ​യ്ക) 2, വ​ള​ളി​ക്കോ​ട് (വാ​ഴ​മു​ട്ടം) 1, വെ​ച്ചൂ​ച്ചി​റ (വെ​ച്ചൂ​ച്ചി​റ) 3.

സ​ജീ​വ ക്ല​സ്റ്റ​റു​ക​ൾ 39

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 39 ക്ല​സ്റ്റ​റു​ക​ൾ സ​ജീ​വം. 57 ക്ല​സ്റ്റ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ലെ ക്ല​സ്റ്റ​റു​ക​ളി​ൽ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​ന്ന​ലെ പു​തു​താ​യി നാ​ലു​പേ​ർ കൂ​ടി പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ 11 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി.
അ​ടൂ​ർ കെ​എ​പി ക്യാ​ന്പി​ൽ പു​തു​താ​യി 11 പേ​രി​ലാ​ണ് രോ​ഗ​ബാ​ധ. 81 പേ​ർ ഇ​തോ​ടെ പോ​സി​റ്റീ​വാ​യി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് പു​തി​യ കേ​സു​ക​ളു​ണ്ട്.

ഇ​തോ​ടെ 13 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പു​തി​യ രോ​ഗി​ക​ളെ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി. നേ​ര​ത്തെ​യു​ള്ള രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ പോ​സി​റ്റീ​വാ​യ​വ​ർ 118 പേ​രാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത 22 പേ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​വ​രാ​ണ്.

പു​തി​യ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ട് (ക​ന്പി​ലൈ​ൻ ഭാ​ഗം), പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 15, 20, 21, 22, 23, 24 ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന് (ചെ​ങ്ങ​രൂ​ർ പ​ള്ളി മു​ത​ൽ ചെ​ങ്ങ​രൂ​ർ ചി​റ വ​രെ ഭാ​ഗം), വാ​ർ​ഡ് എ​ട്ട് (മാ​റാ​ട്ടു​തോ​പ്പ് അം​ഗ​ൻ​വാ​ടി മു​ത​ൽ മാ​റാ​ട്ട് പ്ര​സ് വ​രെ ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക്് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണം ദീ​ർ​ഘി​പ്പി​ച്ചു

തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ആ​റ്, 13 (നെ​ല്ലി​മ​ല കോ​ള​നി ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കും കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ർ​ഘി​പ്പി​ച്ച്ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 10ൽ (​ഗ​വ​ണ്‍​മെ​ന്‍റ് ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി അ​ടി​ച്ചി​പ്പു​ഴ മു​ത​ൽ സൊ​സൈ​റ്റി​പ്പ​ടി അ​ന​ക്ക​ല്ലി​ൽ​പ്പ​ടി വ​രെ) നാ​ളെ മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.