പി​എം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം: കോ​ന്നി - പു​ന​ലൂ​ർ റീ​ച്ചി​ന് 221 കോ​ടി​യു​ടെ ടെ​ൻ​ഡ​ർ
Wednesday, September 30, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സംസ്ഥാനപാത പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ലെ അ​വ​സാ​ന റീ​ച്ചി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു. 221 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​ണ് കെ​എ​സ്ടി​പി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.‌

കോ​ന്നി മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള്ള 29.84 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്‍റെ ജോ​ലി​ക​ളാ​ണ് അ​വ​സാ​ന റീ​ച്ചി​ലു​ള്ള​ത്. ഇ​തി​ല്‍ 15 കി​ലോ​മീ​റ്റ​ര്‍ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.‌ പൊ​ന്‍​കു​ന്നം മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള്ള 82.11 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് വി​ക​സ​ന​മാ​ണ് കെ​എ​സ്ടി​പി ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ - പൊ​ൻ​കു​ന്നം ഭാ​ഗം ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യാ​ണ് ന​ട​ത്തി​യ​ത്. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 13.06 കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ച് നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.‌

സം​സ്ഥാ​ന​ത്ത് പ്രൊ​ക്യൂ​ര്‍​മെ​ന്‍റ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ രീ​തി​യി​ലു​ള്ള ആ​ദ്യ നി​ര്‍​മാ​ണ​മാ​ണി​ത്. 14 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ച്ച് 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഡി​ബി​എം ആ​ന്‍​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.‌

കോ​ന്നി - പു​ന​ലൂ​ര്‍ റീ​ച്ചി​ന്‍റെ വി​ക​സ​നം ന​ട​ക്കു​ന്ന​തോ​ടെ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യ കോ​ന്നി, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ ചൈ​നാ മു​ക്ക്, എ​ലി​യ​റ​യ്ക്ക​ല്‍, വ​ക​യാ​ര്‍, കൊ​ല്ല​ന്‍​പ​ടി, മു​റി​ഞ്ഞ​ക​ല്‍, കൂ​ട​ല്‍, ക​ല​ഞ്ഞൂ​ര്‍, ഇ​ട​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ ആ​ധു​നി​ക രീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കും. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ഫു​ട്ട് പാ​ത്ത് കം ​ഡ്രെ​യി​നേ​ജും നി​ര്‍​മി​ക്കും. മൈ​ന​ര്‍ ബ്രി​ഡ്ജു​ക​ള്‍ പു​തു​ക്കി നി​ര്‍​മി​ക്കും. എ​ല്ലാ ബ​സ് സ്റ്റോ​പ്പു​ക​ളും ബ​സ് ബേ​ക​ളാ​യി വി​ക​സി​പ്പി​ക്കും.

സ്ട്രീ​റ്റ് ലൈ​റ്റും ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കും. ആ​ര്‍​ഡി​എ​സ് ചെ​റി​യാ​ന്‍ ആ​ന്‍​ഡ് വ​ര്‍​ക്കി ക​ണ്‍​സ്ട്ര​ക്ഷ​നാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഉ​ട​ന്‍ ത​ന്നെ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.‌

ക​രാ​ര്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ര്‍​ക്ക​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ എ​ത്തി​യ​തി​നാ​ലാ​ണ് കോ​ന്നി - പു​ന​ലൂ​ര്‍ റീ​ച്ചി​ലെ നി​ര്‍​മാ​ണം പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​നൊ​പ്പം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ എം​എ​ല്‍​എ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് എ​ല്ലാ ത​ര്‍​ക്ക​വും പ​രി​ഹ​രി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ച​ത്. മ​റ്റ് ര​ണ്ട് റീ​ച്ചു​ക​ൾ​ക്കൊ​പ്പം കോ​ന്നി - പു​ന​ലൂ​ർ ഭാ​ഗ​വും ടെ​ൻ​ഡ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ക​രാ​റെ​ടു​ത്ത ഗ്രൂ​പ്പ് ക​രി​ന്പ​ട്ടി​ക​യി​ൽ​പെ​ട്ട​തോ​ടെ ക​രാ​ർ വ​യ​്ക്കു​ന്ന​തി​നു ത​ട​സ​മാ​യി. കോ​ട​തി ഇ​ട​പെ​ട്ട് ക​രാ​ർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.‌

ക​രാ​ര്‍ ക​മ്പ​നി എ​ഗ്രി​മെ​ന്‍റ് ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് കെ​എ​സ്ടി​പി ചീ​ഫ് എ​ന്‍​ജി​നിയ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ‌