കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ല് ന​ശി​പ്പി​ച്ചു‌‌
Wednesday, September 30, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വേ​ണ്ടി ത​റ​ക്ക​ല്ലി​ട്ട​ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി മ​ദ​ർ ക്വീൻ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പ്ര​ഭാ ഉ​ണ്ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 23 ന് ​അ​ടൂ​ർ ഏ​റ​ത്ത് നെ​ടും​കു​ന്ന്മ​ല​യി​ലാ​ണ് കെ​ട്ടി​ടം പ​ണി​യാ​ൻ ത​റ​ക്ക​ല്ലി​ട്ട​ത്. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ്ഥ​ല​വാ​സി​യാ​യ സോ​മ​ൻ​പി​ള​ള എ​ന്ന​യാ​ളാ​ണ് 45 സെ​ന്‍റ് സ്ഥ​ലം ട്ര​സ്റ്റി​ന് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​ത്. ത​റ​ക്ക​ല്ല് രാ​ത്രി​യി​ൽ പി​ഴു​ത് മാ​റ്റു​ക​യാ​യി​രു​ന്നു. ‌ പി​ന്നീ​ട് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ത്തി. നെ​ടും​കു​ന്ന് മ​ല ഭൂ​സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ൽ ചി​ല​രാ​ണ് പി​ന്നി​ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് അ​ടൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ പു​ന​ര​ധി​വാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സോ​മ​ൻ​പി​ള്ള​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌