പ​ത്ത​നം​തി​ട്ട​യി​ൽ 286 പേ​ർകൂടി പോസിറ്റീവ്‌; 82 പേ​ർ​ക്ക് രോ​ഗ​മു​ക്തി ‌
Wednesday, September 30, 2020 11:04 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 286 പേ​ർക്കുകൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 232 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 13 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രും 41 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 29 പേ​രു​ണ്ട്.‌

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 7849 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 5566 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 82 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ 5808 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. 1991 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 47 പേ​രാ​ണ് ഇ​തേ​വ​രെ കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ മ​രി​ച്ച​ത്. ‌ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.59 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 6.28 ശ​ത​മാ​ന​വു​മാ​ണ്. ‌

രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക്:

ന​ഗ​ര​സ​ഭ​ക​ൾ: അ​ടൂ​ർ- 11, പ​ന്ത​ളം - 8, പ​ത്ത​നം​തി​ട്ട - 20, തി​രു​വ​ല്ല - 24.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​നി​ക്കാ​ട് - 3, അ​രു​വാ​പ്പു​ലം - 2, ചെ​ന്നീ​ർ​ക്ക​ര- 3, ചി​റ്റാ​ർ - 3, ഇ​ല​ന്തൂ​ർ - 2, ഏ​നാ​ദി​മം​ഗ​ലം- 24, ഏ​റ​ത്ത് - 2, ഇ​ര​വി​പേ​രൂ​ർ- 3, ഏ​ഴം​കു​ളം- 18, ഏ​ഴു​മ​റ്റൂ​ർ- 3, ക​ട​ന്പ​നാ​ട് - 14, ക​ട​പ്ര - 4, ക​ല​ഞ്ഞൂ​ർ- 4, ക​ല്ലൂ​പ്പാ​റ - 11, ക​വി​യൂ​ർ - 1, കൊ​ടു​മ​ണ്‍ - 5, കോ​യി​പ്രം - 11, കോ​ന്നി- 5, കൊ​റ്റ​നാ​ട് - 3, കോ​ട്ടാ​ങ്ങ​ൽ - 3, കു​ള​ന​ട - 3, കു​ന്ന​ന്താ​നം -1, കു​റ്റൂ​ർ - 4, മ​ല​യാ​ല​പ്പു​ഴ - 3, മ​ല്ല​പ്പ​ള​ളി - 2, മ​ല്ല​പ്പു​ഴ​ശേ​രി- 2, മെ​ഴു​വേ​ലി - 1, നാ​റാ​ണം​മൂ​ഴി - 3, നെ​ടു​ന്പ്രം - 2, നി​ര​ണം - 5, ഓ​മ​ല്ലൂ​ർ - 8, പ​ള​ളി​ക്ക​ൽ - 20, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര - 1, പെ​രി​ങ്ങ​ര - 1, പ്ര​മാ​ടം - 4, പു​റ​മ​റ്റം - 1, റാ​ന്നി - 3, റാ​ന്നി-​അ​ങ്ങാ​ടി - 4, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി - 11, റാ​ന്നി-​പെ​രു​നാ​ട് - 4, വ​ട​ശേ​രി​ക്ക​ര - 2, വ​ള​ളി​ക്കോ​ട് - 2, വെ​ച്ചൂ​ച്ചി​റ - 2. ഇ​ത​ര ജി​ല്ല​ക്കാ​ർ - 10. ‌

‌മൂ​ന്ന് കോ​വി​ഡ് മ​ര​ണംകൂ​ടി ‌

ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.​റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി ചേ​ത്ത​യ്ക്ക​ൽ സോ​മ​ശേ​ഖ​ര​ൻ​പി​ള്ള (57), തി​രു​മൂ​ല​പു​രം സ്വ​ദേ​ശി കെ.​ഡി. തോ​മ​സ് (74), വ​ക​യാ​ർ സ്വ​ദേ​ശി​നി (81) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മൂ​ലം മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല.‌

സോ​മ​ശേ​ഖ​ര​ൻ​പി​ള്ള ചൊ​വ്വാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണ​മ​ട​ഞ്ഞു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. തി​രു​മൂ​ല​പു​രം സ്വ​ദേ​ശി കെ.​ഡി. തോ​മ​സ് ഇന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണ​മ​ട​ഞ്ഞു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

22ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ക​യാ​ർ സ്വ​ദേ​ശി​നി ചൊ​വ്വാ​ഴ്ച കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ര​ക്താ​തി സ​മ്മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.‌
കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 47 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ‌‌

‌ഐ​സൊ​ലേ​ഷ​നി​ൽ 1741 പേ​ർ, വീ​ടു​ക​ളി​ൽ 700 ‌‌

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സി​റ്റീ​വാ​കു​ന്ന​വ​രെ വീ​ടു​ക​ളി​ൽ ത​ന്നെ പാ​ർ​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ​വ​രെ 700 പേ​രെ ഇ​ത്ത​ര​ത്തി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 1741 പേ​രാ​ണു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 110 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 13829 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 19351 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

‌1801 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് ‌

‌ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1801 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ൽ 802 പ​രി​ശോ​ധ​ന​ക​ൾ ആ​ർ​ടി​പി​സി​ആ​റി​നു വേ​ണ്ടി​യാ​യി​രു​ന്നു. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് 976 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത് 23 പേ​രാ​ണ്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 956 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ജി​ല്ല​യി​ൽ 1602 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌