ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 29 പേ​ർ​കൂ​ടി, ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പോ​സി​റ്റീ​വ് ‌
Wednesday, September 30, 2020 11:04 PM IST
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 29 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ബാ​ങ്ക് മാ​നേ​ജ​ർ, കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി തു​ട​ങ്ങി​യ​വ​ർ ഇ​വ​രി​ലു​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 182 പേ​രും നേ​ര​ത്തെ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​രു​മാ​ണ്.

കോ​ട്ടാ​ങ്ങ​ൽ ക​ല്ലി​പ്പാ​റ കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് രൂ​പം​കൊ​ണ്ട ക്ല​സ്റ്റ​റി​ൽ മൂ​ന്ന് രോ​ഗി​ക​ൾ കൂ​ടി ഉ​ണ്ടാ​യി. തി​രു​വ​ല്ല പോ​സ്റ്റ് ഓ​ഫീ​സി​ൽ മൂ​ന്ന് പു​തി​യ രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​ന്ന​ലെ ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി പോ​സി​റ്റീ​വാ​യി.‌