തി​രു​വ​ല്ല​യി​ലെ അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌
Wednesday, September 30, 2020 11:04 PM IST
‌തി​രു​വ​ല്ല: അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഉ​ൾ​പ്പ​ടെ തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്. അ​ഡീ​ഷ​ണ​ൽ എ​സ്ഐ​ക്കും മ​റ്റ് നാ​ല് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റ​ന്മാ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സി​ഐ അ​ട​ക്കം 35 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി. അ​ഞ്ചു ദി​വ​സം മു​മ്പ് എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ‌