കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​ബീ​ഡി ന​ൽ​കി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ ‌
Wednesday, September 30, 2020 11:01 PM IST
‌തി​രു​വ​ല്ല: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് ക​ല​ർ​ത്തി​യ ബീ​ഡി ന​ൽ​കി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കു​റ്റൂ​ർ വെ​ള്ളം​ഞ്ചേ​രി തു​ണ്ടി​യി​ൽ ടി. ​കെ. മ​ഹേ​ഷാ(38) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ എ​ത്തി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ല​ഹ​രി ബീ​ഡി ന​ൽ​കി​യി​രു​ന്ന​ത്.

സ്റ്റ​ഫ് എ​ന്ന പേ​രി​ലു​ള്ള പൊ​ടി ബീ​ഡി​യിൽ തെ​റു​ത്താ​ണ് ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. ഇ​യാ​ൾ ന​ൽ​കി​യ ബീ​ഡി വ​ലി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഹേ​ഷി​നെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. ‌