വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​മി​ല്ല, തലവടിക്കാർക്കു ദു​രി​തം മാ​ത്രം
Wednesday, September 30, 2020 11:01 PM IST
എ​ട​ത്വ: ത​ല​വ​ടി​ക്കാ​ർ​ക്ക് വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ സ​ഹാ​യ​മി​ല്ല, അ​പേ​ക്ഷ​ക​ർ​ക്ക് ദു​രി​തം മാ​ത്രം. 2018-ലെ ​പ്ര​ള​യദു​ര​ന്തം മു​ത​ൽ പി​ന്നീ​ടു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ സ​ഹാ​യം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

റ​വ​ന്യു അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം അ​പേ​ക്ഷ​ക​ൾ മു​റ​യ്ക്ക് ന​ല്കി​യ​ത​ല്ലാ​തെ സ​ഹാ​യം മാ​ത്രം എ​ത്തി​യി​ല്ല. 2019-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തത്തുട​ർ​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ൽ​കി​യെ​ങ്കി​ലും ത​ല​വ​ടി​യി​ലെ ഒ​ട്ടു​മി​ക്ക അ​പേ​ക്ഷ​ക​ർ​ക്കും സ​ഹാ​യം എ​ത്തി​യി​ല്ല. പാ​സ്ബു​ക്കു​മാ​യി ബാ​ങ്കു​ക​ൾ ക​യ​റി​യി​റ​ങ്ങാ​ൻ മാ​ത്ര​മാ​ണ് ത​ല​വ​ടി​ക്കാ​രു​ടെ വി​ധി. വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ൽ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ത​ല​വ​ടി.

പ​ന്പാ​ന​ദി​യി​ലും മ​ണി​മ​ല ആ​റ്റി​ലും വെ​ള്ളം ഉ​യ​ർ​ന്നാ​ൽ ത​ല​വ​ടി​ക്കാ​രാ​ണ് ആ​ദ്യം വെ​ള്ള​ക്കെ ട്ടി​ൽ മു​ങ്ങു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​മോ, അ​റ്റ​കു​റ്റ​പ്പ​ണി​യോ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. വി​വി​ധ രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ പ​ല​ത​വ​ണ പ്ര​തി​ഷേ​ധ​വും ധ​ർ​ണ​യും ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

സെ​ർ​വ​ർ ത​ക​രാ​റു​മു​ത​ൽ ബാ​ങ്ക് അക്കൗണ്ട് ന​ന്പ​രി​ലെ തി​രു​ത്ത​ൽ വ​രെ അ​പേ​ക്ഷ​ക​രെ നെ​ട്ടോ​ട്ട​മോ​ടി​ച്ച​ത​ല്ലാ​തെ ദു​രി​താ​ശ്വാ​സ സ​ഹാ​യം ത​ല​വ​ടി​ക്കാ​ർ​ക്ക് ഇ​പ്പോഴും അ​ന്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ത​ല​വ​ടി​ക്കാ​ർ ഏ​റെ ദു​രി​തം നേ​രി​ട്ടി​രു​ന്നു.

ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്തം​ഭ​നം നി​ല​നി​ൽ​ക്കെ​യാ​ണ് വെ​ള്ള​പ്പൊ​ക്ക​വും ക​ടു​ത്ത ദു​രി​തം വി​ത​ച്ച​ത്. സ്വ​യം തൊ​ഴി​ലും കൃ​ഷി​പ്പ​ണി​യും നി​ല​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ വ​രു​മാ​ന​മാ​ർ​ഗം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രു​ന്നു.

ക​ഷ്ട​പ്പാ​ടി​ന്‍റെ ന​ടു​വി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​വും നി​ല​ച്ച​തോ​ടെ ജീ​വി​ത​മാ​ർ​ഗം നി​ല​ച്ച അ​വ​സ്ഥ​യാ​ണ് ത​ല​വ​ടി​ക്കാ​ർ നേ​രി​ടു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.