ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ‌‌
Wednesday, September 30, 2020 11:01 PM IST
കോ​ന്നി: ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ നി​ന്നും കൂ​ട​ല്‍ അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ന​യ​ടി കൂ​ട​ല്‍ റോ​ഡി​ല്‍ എ​ത്തിച്ചേ​രു​ന്ന കൂ​ട​ല്‍ അ​മ്പ​ല​പ്പ​ടി - കോ​ള​നി ജം​ഗ്ഷ​ന്‍ റോ​ഡും ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ആ​ന​യ​ടി കൂ​ട​ല്‍ റോ​ഡി​ല്‍ നി​ന്നും കു​രി​ശുമു​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രു​ന്ന കോ​ള​നി ജം​ഗ്ഷ​ന്‍ കൈ​ലാ​സ്‌​കു​ന്നു റോ​ഡു​മാ​ണ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ചെ​യ്ത​ത്. ‌

10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ടാ​റിം​ഗി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണം. നാ​ളു​ക​ളാ​യി ത​ക​ര്‍​ന്നു കി​ട​ന്നി​രു​ന്ന കൂ​ട​ല്‍ വി​ല്ലേ​ജി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​ണി​വ. ‌ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി. ​എ​ന്‍. സോ​മ​രാ​ജ​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. ജ​യ​കു​മാ​ര്‍, ച​ന്ദ്ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, പി.​പി. പ്ര​സ​ന്ന, ലി​ല്ലി വ​ര്‍​ഗീ​സ്, കാ​ടു​ത​ല ബാ​ബു, ഉ​ന്മേ​ഷ്, ബാ​ല​ന്‍, ജോ​ളി​മോ​ന്‍, ബി. ​ബി​നു, അ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌