ഡോ.​എം.​എ​സ്. സു​നി​ലി​നെ ആ​ദ​രി​ച്ചു ‌
Tuesday, September 29, 2020 10:33 PM IST
‌പ​ത്ത​നം​തി​ട്ട: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്ര​മോ​ഷ​ൻ മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഡോ.​എം.​എ​സ്. സു​നി​ലി​നെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. നി​രാ​ലം​ബ​രാ​യ 180 ഭ​വ​ന ര​ഹി​ത​ർ​ക്ക് വീ​ടു നിർമിച്ചു ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കിയതി​നാ​ണ് മി​ഷ​ൻ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ‌
പ​ഞ്ചാ​യ​ത്തം​ഗം സു​മ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഷോ​ൺ ഷി​ബു, സി​യ മ​റി​യം സാ​ജ​ൻ, ആ​ര​ൺ സ​ജി, ജ​ഫി ബി​നോ , സോ​ബി​ൻ സ​ജു, ജീ​ന മാ​ത്യു, ബീ​ന സാ​ജ​ൻ, ആ ​ദ്ര സ​ജി, എ​യ്ഞ്ച​ൽ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌