മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും ‌‌
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​മി​ത​പി​ഴ ഈ​ടാ​ക്കു​ന്ന​താ​യി ചി​ല​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ത്ത​നം​തി​ട്ട എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ആ​ർ. സ​ജീ​വ് അ​റി​യി​ച്ചു. ‌
കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള പു​തു​ക്കി​യ പി​ഴ തു​ക​ക​ൾ മാ​ത്ര​മാ​ണ് അ​ട​പ്പി​ക്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും എ​ആ​ർ​എ​ഐ അ​നു​മ​തി​ക്കു വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ്, എ​ന്നി​വ ധ​രി​ക്കാ​തെ യാ​ത്ര​ചെ​യു​ന്ന​ത്, അ​മി​ത​വേ​ഗം, അ​ല​ക്ഷ്യ​മാ​യും മ​ദ്യ​പി​ച്ചും വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്, മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്, ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്, അ​മി​ത​പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ആ​ർ. സ​ജീ​വ് അ​റി​യി​ച്ചു. ‌‌