കോ​വി​ഡ് ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ചു പോ​ലീ​സ് ‌
Tuesday, September 29, 2020 10:32 PM IST
‌പ​ത്ത​നം​തി​ട്ട: അ​നി​യ​ന്ത്രി​ത​മാം​വ​ണ്ണം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
സ​മ്പ​ര്‍​ക്ക​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഇ​ത​ര​സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കു​ന്ന​തു തു​ട​രും. ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് ഉ​റ​പ്പാ​ക്കും.
വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ 50 പേ​രെ​യും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ 20 പേ​രെ​യും മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​ന്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. പി​ഴ ഈ​ടാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കും. ‌
ക​ട​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ അ​ക​ലം ഉ​റ​പ്പാ​ക്കും. ‌
ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി എ​ടു​ക്കും. അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും. ക​ട​ക​ളു​ടെ വ​ലു​പ്പം അ​നു​സ​രി​ച്ച് ഒ​രു​സ​മ​യ​ത്ത് അ​നു​വ​ദി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌
ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ പു​റ​ത്തു​പോ​കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ ജ​ന​മൈ​ത്രി പോ​ലീ​സ് സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​വ​രു​ന്നു. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യും പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ‌