പ​ത്ത​നം​തി​ട്ട​യി​ൽ 271 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് ‌
Tuesday, September 29, 2020 10:32 PM IST
204 പേ​ർ​ക്ക് രോ​ഗ​മു​ക്തി ‌

‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 271 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 226 പേ​രി​ലും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 31 പേ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മ​ല്ല. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 11 പേ​രി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 34 പേ​രി​ലും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.‌
ഇ​ന്ന​ലെ 204 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5726 ആ​യി. നി​ല​വി​ൽ 1790 പേ​ർ രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ‌

‌ആ​റ് ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി പോ​സി​റ്റീ​വ് ‌‌

ജി​ല്ല​യി​ൽ ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധി​ത​രി​ൽ ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ന്നു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെയും ഏനാദിമം ഗലം,  റാന്നി സർക്കാർ ആശുപ ത്രികളിലെയും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ൽ ക​ല്ലി​പ്പാ​റ ക്ല​സ്റ്റ​റി​ൽ ര​ണ്ട് പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. പോ​സ്റ്റ​ൽ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല​യി​ൽ ര​ണ്ടു​പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. പി​എം റോ​ഡ് കെഎസ്ടി​പി ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ പോ​സി​റ്റീ​വാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് 185 പേ​രാ​ണ് പു​തു​താ​യി രോഗിക ളായത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ തി​രു​വ​ല്ല, അ​ടൂ​ർ, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, അ​രു​വാ​പ്പു​ലം, അ​യി​രൂ​ർ, ചെ​ന്നീ​ർ​ക്ക​ര, ചി​റ്റാ​ർ, ഇ​ല​ന്തൂ​ർ, ഏ​നാ​ദി​മം​ഗ​ലം, ഏ​റ​ത്ത്, ഇ​ര​വി​പേ​രൂ​ർ, ഏ​ഴം​കു​ളം, എ​ഴു​മ​റ്റൂ​ർ, ക​ട​ന്പ​നാ​ട്, ക​ട​പ്ര, ക​ല​ഞ്ഞൂ​ർ, ക​ല്ലൂ​പ്പാ​റ, ക​വി​യൂ​ർ, കൊ​ടു​മ​ണ്‍, കോ​യി​പ്രം, കോ​ന്നി, കൊ​റ്റ​നാ​ട്, കു​ള​ന​ട, കു​ന്ന​ന്താ​നം, കു​റ്റൂ​ർ, മ​ല​യാ​ല​പ്പു​ഴ, മ​ല്ല​പ്പ​ള്ളി, മൈ​ല​പ്ര, നാ​ര​ങ്ങാ​നം, നെ​ടു​ന്പ്രം, നി​ര​ണം, ഓ​മ​ല്ലൂ​ർ, പ​ള്ളി​ക്ക​ൽ, പ​ന്ത​ളം തെ​ക്കേ​ക്ക​ര, പെ​രി​ങ്ങ​ര, പ്ര​മാ​ടം, റാ​ന്നി, പ​ഴ​വ​ങ്ങാ​ടി, പെ​രു​നാ​ട്, ത​ണ്ണി​ത്തോ​ട്. തോ​ട്ട​പ്പു​ഴ​ശേ​രി, തു​ന്പ​മ​ണ്‍, വ​ട​ശേ​രി​ക്ക​ര, വ​ള്ളി​ക്കോ​ട്, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ‌

‌ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 31 പേ​ർ ‌‌

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 31 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. അ​ടൂ​ർ, ആ​റ​ന്മു​ള, അ​യി​രൂ​ർ, ഇ​ല​ന്തൂ​ർ, ഇ​ര​വി​പേ​രൂ​ർ, ഏ​ഴം​കു​ളം, എ​ഴു​മ​റ്റൂ​ർ, ക​ട​ന്പ​നാ​ട്, കു​ള​ന​ട, കു​ന്ന​ന്താ​നം, കു​റ്റൂ​ർ, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര, നെ​ടു​ന്പ്രം, പ​ന്ത​ളം, പെ​രി​ങ്ങ​ര, ത​ണ്ണി​ത്തോ​ട്, തി​രു​വ​ല്ല, തോ​ട്ട​പ്പു​ഴ​ശേ​രി, വെ​ച്ചൂ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധി​ത​ർ. ‌

‌അ​ഞ്ചു മ​ര​ണം ‌‌

ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ന്നി സ്വ​ദേ​ശി​നി (75) സ്വ​വ​സ​തി​യി​ൽ മ​രി​ച്ച​തി​നേ തു​ട​ർ​ന്നു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​യ​ത്. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി (77)യും ​സ്വ​വ​സ​തി​യി​ലാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ‌കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട സ്വ​ദേ​ശി (59)ക്ക് ​തി​ങ്ക​ളാ​ഴ്ച മ​രി​ച്ച പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 10ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വെ​സ്റ്റ് ഓ​ത​റ സ്വ​ദേ​ശി​നി (63) തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി (74) കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 44 പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​ർ ഇ​ത​ര രോ​ഗ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​വും മ​രി​ച്ചു. ‌

‌2247 പ​രി​ശോ​ധ​ന​ക​ൾ ‌

‌ജി​ല്ല​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 2247 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളാ​ണ്. ഇ​തി​ൽ 990 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ക​ളാ​ണ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ 1224 പേ​ർ വി​ധേ​യ​രാ​യി. 33 പേ​രി​ൽ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 104 പേ​രു​ടെ സ്ര​വ​ശേ​ഖ​ര​ണ​വും ന​ട​ന്നു. ഇ​ന്ന​ലെ വ​രെ 2134 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌