അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു ‌‌
Tuesday, September 29, 2020 10:28 PM IST
റാ​ന്നി: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ര​ച്ചി​ല്ല ത്രീ​ഫേ​സ് ലൈ​നി​ല്‍ മു​ട്ടി​യു​ണ്ടാ​യ അ​മി​ത വോ​ള്‍​ട്ടേ​ജി​ല്‍ തോ​ന്പി​ക്ക​ണ്ടം ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചു. ഇ​ട​മു​റി വ​ലി​യ​പ​താ​ല്‍ കി​ഴ​ക്കേ​മ​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. മ​ര​ച്ചി​ല്ല മു​റി​ച്ച് ക​യ​റി​ല്‍ കെ​ട്ടി​യി​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ടി​വി, ഫാ​ന്‍, മി​ക്സി, ട്യൂ​ബ്, ബ​ള്‍​ബ് തു​ട​ങ്ങി​യ സാ​ധ​ങ്ങ​ള്‍ വോ​ള്‍​ട്ടേ​ജ് വ്യ​തി​യാ​ന​ത്തി​ല്‍ കേ​ടു​വ​ന്നു. കെ​എ​സ്ഇ​ബി​യി​ല്‍ അ​റി​യി​ക്കാ​തെ​യും ലൈ​ന്‍ ഓ​ഫാ​ക്കാ​തെ​യു​മാ​യി​രു​ന്നു ജോ​ലി​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ‌

വൈ​ദ്യു​തി മ​സ്ദൂ​ർ സം​ഘ് പ്ര​തി​ഷേ​ധി​ച്ചു ‌‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള വൈ​ദ്യു​തി മ​സ്ദൂ​ർ സം​ഘ് (ബി​എം​എ​സ്) നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ന്നു.‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ആ​ർ. അ​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഭാ​ഷ്, ട്ര​ഷ​റ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌