റാ​ന്നി​യി​ലെ പു​തി​യ ഖാ​ദി ഷോ​റൂം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും ‌
Tuesday, September 29, 2020 10:28 PM IST
‌റാ​ന്നി: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​ന്നി​യി​ല്‍ പു​തി​യ വി​പ​ണ​ന​ശാ​ല ആ​രം​ഭി​ക്കു​ന്നു. ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം ഈ ​ഷോ​റൂ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. റാ​ന്നി-​മ​ണി​മ​ല റോ​ഡി​ല്‍ ചേ​ത്തോ​ങ്ക​ര​യ്ക്ക് മു​മ്പാ​യി പ​ഴ​വ​ങ്ങാ​ടി​ക്ക​ര പ​ള്ളി​ക്ക് സ​മീ​പം പാ​ല​മൂ​ട്ടി​ല്‍ ബി​ല്‍​ഡിം​ഗ്സി​ലാ​ണ് പു​തി​യ വി​ല്പ​ന​ശാ​ല പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ‌
ഖാ​ദി ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ റാ​ന്നി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ത്തി​ച്ചി​രു​ന്ന വി​ല്‍​പ്പ​ന ശാ​ല 2018-ലെ ​പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. വി​പു​ല​മാ​യ തോ​തി​ല്‍ പു​തി​യ വി​പ​ണ​ന​ശാ​ല ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം എം​എ​ല്‍​എ​യാ​യ രാ​ജു എ​ബ്ര​ഹാം മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു.‌
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ പു​തി​യ വി​പ​ണ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശോ​ഭ​നാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് ആ​ദ്യ​വി​ല്പ​ന നി​ര്‍​വ​ഹി​ക്കും. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പൊ​ന്നി തോ​മ​സ്, ഖാ​ദി ബോ​ര്‍​ഡ് മെം​ബ​ര്‍ ടി.​എ​ല്‍. മാ​ണി, ഖാ​ദി ബോ​ര്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ​സ് പ്ര​ദീ​പ് കു​മാ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് പി.​എ​ന്‍ അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ഡോ.​കെ.​എ ര​തീ​ഷ് സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഷാ​ജി ജേ​ക്ക​ബ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും.‌
ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യ്ക്കും പ്ര​കൃ​തി​യ്ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖാ​ദി സി​ല്‍​ക്ക് സാ​രി, ജൂ​ട്ട് സി​ല്‍​ക്ക് സാ​രി, കോ​ട്ട​ണ്‍ സാ​രി​ക​ള്‍, ഷ​ര്‍​ട്ടു​ക​ള്‍, മു​ണ്ടു​ക​ള്‍, കാ​വി മു​ണ്ടു​ക​ള്‍, തോ​ര്‍​ത്തു​ക​ള്‍, ത​ല​യി​ണ, പ​ഞ്ഞി​മെ​ത്ത, ഇ​ല​ന്തൂ​രി​ലെ ഗ്രാ​മ​വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഖാ​ദി മു​ണ്ടു​ക​ള്‍, മ​ര​ച്ച​ക്കി​ലാ​ട്ടി​യ എ​ള്ളെ​ണ്ണ, ഖാ​ദി ബാ​ര്‍​സോ​പ്പ്, ഖാ​ദി ന​റു​തേ​ന്‍ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ നി​ന്ന് മി​ത​മാ​യ നി​ര​ക്കി​ല്‍ വാ​ങ്ങാം. വി​പു​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. ‌
ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ല്‍ 12 വ​രെ ഖാ​ദി​യ്ക്ക് 30 ശ​ത​മാ​നം വ​രെ സ്പെ​ഷ​ല്‍ റി​ബേ​റ്റും ല​ഭി​ക്കും. ഖാ​ദി ബോ​ര്‍​ഡി​ന്‍റെ മ​റ്റ് വി​പ​ണ​ന​ശാ​ല​ക​ളി​ലും ഈ ​റി​ബേ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. സ​ര്‍​ക്കാ​ര്‍, അ​ർ​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്രെ​ഡി​റ്റ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌