ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​റ​യു​ന്നു ‌‌
Monday, September 28, 2020 9:58 PM IST
തി​രു​വ​ല്ല: ജ​ല​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ പാ​ഴാ​ക്കു​ന്പോ​ഴും ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യ​ത്താ​ല്‍ നി​റ​യു​ന്നു. പു​ഴ​യും തോ​ടും കു​ള​വും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളും പു​ന​രു​ദ്ധ​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. കാ​ല​ങ്ങ​ളാ​യി അ​ല​ക്കാ​നും കു​ളി​ക്കാ​നും ജ​ല​സേ​ച​ന​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ അ​റേ​ക്കു​ള​ത്ത് ക​ട​വ് നാ​ശോ​ന്മു​ഖ​മാ​യി. ‌
കാ​ടു മൂ​ടി​യ ക​ട​വി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളും തെ​രു​വു നാ​യ്ക്ക​ളു​മാ​ണ് വി​ഹ​രി​ക്കു​ന്ന​ത്.
പാ​യ​ലും മു​ള്ള​ന്‍ ച​ണ്ടി​യും കു​ഴ​മ്പു രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യ​വും ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
തോ​ട്ടി​ലെ അ​ഴു​ക്കു വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​വ വീ​ണ്ടെ​ടു​ക്കു​വാ​ന്‍ മാ​റി വ​രു​ന്ന അ​ധി​കാ​രി​ക​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ‌
2018ലെ ​പ്ര​ള​യ​ത്തി​ല്‍ മ​ണ്ണ് മൂ​ടി​യി​രി​രി​ക്കു​ന്ന ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള പ​ട​വു​ക​ള്‍ ഒ​ന്നും ത​ന്നെ ഇ​പ്പോ​ള്‍ കാ​ണാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യി​ല്‍ കാ​ടു മൂ​ടി​യി​രി​ക്കു​ക​യാ​ണ്.
അ​ല​ക്കാ​നും കു​ളി​ക്കാ​നും കൃ​ഷി​ക്കും കി​ണ​റു​ക​ളി​ലും മ​റ്റും നീ​രു​റ​വ ആ​വി​ഷ്‌​ക​രി​ച്ച് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ടി​സ്ഥാ​ന​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന ബോ​ർ​ഡു വ​ച്ച​തു​കൊ​ണ്ടു മാ​ത്രം ജ​ല​സം​ര​ക്ഷ​ണം സാ​ധ്യ​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ‌