വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ക്ക​ണ​ക്ക് ‌
Monday, September 28, 2020 9:58 PM IST
‌റാ​ന്നി: കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​ക്ക​ണ​ക്ക്. ഏ​റെ ന​ഷ്ട​ങ്ങ​ൾ സ​ഹി​ച്ചു കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്ക് വി​ള​വെ​ടു​പ്പ് കാ​ല​മാ​യ​പ്പോ​ൾ ന​ഷ്ടം മാ​ത്ര​മാ​ണ് മി​ച്ചം. കാ​ട്ടു​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ‌

ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്ക​ട​ക്കം ന​ഷ്ട​ക്ക​ണ​ക്കു​ക​ളാ​ണ് പ​റ​യാ​നു​ള്ള​ത്. നാ​ടൊ​ട്ടു​ക്ക് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ത്തു​ക​ളും വി​ള​ക​ളും അ​പ്പാ​ടെ ത​ക​ർ​ത്തെ​റി​യു​ന്ന കാ​ട്ടു​പ​ന്നി​ക​ളു​ടെ തേ​ർ​വാ​ഴ്ച​യി​ൽ ക​ണ്ണീ​ർ ക​ട​ലി​ലാ​യി ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ.‌

റാ​ന്നി താ​ലൂ​ക്കി​ലാ​ക​മാ​നം കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നൊ​പ്പ​മാ​ണ് കാ​ട്ടാ​ന, കു​ര​ങ്ങ്, വേ​ഴാ​ന്പ​ൽ തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല​ട​ക്കം കൃ​ഷി​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ കൃ​ഷി ഇ​റ​ക്കി​യ​വ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ക​പ്പ, ചേ​ന, ചേ​ന്പ്, മ​റ്റ് കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ ഇ​വ​യു​ടെ വി​ള​വെ​ടു​പ്പു​കാ​ലം ആ​യ​തോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്നു ര​ക്ഷ​തേ​ടി സ്ഥാ​പി​ച്ച മു​ള്ളു​വേ​ലി​ക​ളും ഫെ​ൻ​സിം​ഗു​മൊ​ക്കെ ഇ​വ​യ്ക്കൊ​രു വെ​ല്ലു​വി​ളി പോ​ലു​മ​ല്ലാ​താ​യി. കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ വി​ഹാ​ര​ത്തി​നു മു​ന്പി​ൽ ക​ർ​ഷ​ക​ർ​ക്കു നോ​ക്കി നി​ൽ​ക്കാ​നാ​ണ് വി​ധി. ഇ​ട​മ​ണ്ണി​ലും പ്ലാ​ച്ചേ​രി​യി​ലും മ​ക്ക​പ്പു​ഴ​യി​ലും കീ​ക്കൊ​ഴൂ​രി​ലും നാ​ളു​ക​ളാ​യി ഓ​രോ രാ​ത്രി​യി​ലും കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക അ​ധ്വാ​ന​ങ്ങ​ൾ പാ​ഴി​ലാ​ക്കി സ​ർ​വ​വും ന​ശി​പ്പി​ക്കു​ക​യാ​ണ്. ‌

ചെ​റു​കു​ള​ഞ്ഞി​യി​ൽ എ​ൻ​എ​സ്എ​സ് ബി​ൽ​ഡിം​ഗി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​ട്ടു​കാ​പ്പ​ള്ളി​ൽ ര​ഘു​കു​മാ​റി​ന്‍റെ വി​ള​വെ​ടു​പ്പാ​റാ​യ മ​ര​ച്ചീ​നി കൃ​ഷി ന​ശി​പ്പി​ച്ച​ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഈ ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കീ​ക്കൊ​ഴൂ​രി​ലും, മ​ക്ക​പ്പു​ഴ​യി​ലും ഉ​തി​മൂ​ട് വെ​ളി​വ​യ​ലി​ലും നാ​ളു​ക​ളാ​യി പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടു​ബ​ങ്ങ​ൾ​ക്കാ​ണ് നി​ത്യ​വും കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം നി​ര​ന്ത​ര ന​ഷ്ട​മു​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക ഭൂ​മി​യി​ൽ ക​ട​ന്ന് ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യു​മെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ൻ ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ ത​യാ​റാ​കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ജ​ന​ത. ‌