മു​രു​ക​ൻ​കു​ന്ന്, മു​ല്ല​ന്പൂ വ​ട്ട​വി​ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌
Monday, September 28, 2020 9:58 PM IST
‌അ​ടൂ​ർ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ​സ് ഫ​ണ്ടി​ൽ നി​ന്നും 151 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ഏ​നാ​ദി​മം​ഗ​ലം, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​രു​ക​ൻ​കു​ന്ന്, മു​ല്ല​ന്പൂ വ​ട്ട​വി​ള കോ​ള​നി​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ‌
മു​രു​ക​ൻ​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ 51 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളും 14 ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളും മു​ല്ല​ന്പൂ- വ​ട്ട​വി​ള കോ​ള​നി​യി​ൽ 135 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളും 72 ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​റി​ൽ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ക​ടു​ത്ത ജ​ല​ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മു​രു​ക​ൻ കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ കി​ണ​ർ കു​ഴി​ച്ച് പ​ന്പ് ഹൗ​സും ടാ​ങ്കും സ്ഥാ​പി​ക്കു​ന്ന​തി​നും മു​ല്ല​ന്പൂ വ​ട്ട​വി​ള കോ​ള​നി​യി​ൽ നി​ല​വി​ലു​ള്ള കു​ള​ത്തി​ൽ നി​ന്നും ജ​ലം പ​ന്പ് ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.‌
കെ.​യു.​ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ.​ബി.​രാ​ജീ​വ്കു​മാ​ർ, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ ര​മേ​ശ്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് പി.​ല​ത, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ഏ​ഴം​കു​ളം അ​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ബി​നോ​യ് രാ​ജ്, എ​സ്. ബി​ജു, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​സ്. ബീ​ന, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ പി.​ജി. റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌