സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് ‌‌
Monday, September 28, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടു സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നാ​ലു സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌
ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ. ‌
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും 1.25 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കു​ള​ന​ട ജി​പി​എ​ച്ച്എ​സ്എ​സി​ന്‍റെ​യും മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ബാ​ര്‍​ഡ് ഫ​ണ്ടാ​യ 95 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പു​റ​മ​റ്റം ജി​വി​ എ​ച്ച്എ​സ​്എ​സി​ലെ കെ​ട്ടി​ട​ങ്ങ​ ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ‌
തോ​ട്ട​ക്കോ​ണം ജി​എ​ച്ച്എ​സ്എ​സി​ല്‍ മൂ​ന്നു കോ​ടി വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ​യും കു​ന്നി​ട ജി​യു​പി​എ​സി​ല്‍ 1.25 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഹാ​ബി​റ്റാ​റ്റ് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ​യും പാ​ല​യ്ക്കാ​ത്ത​കി​ടി സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സി​ല്‍ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ​യും ആ​ഞ്ഞി​ലി​ത്താ​നം ഗ​വ​ൺ​മെ​ന്‍റ് ന്യൂ​എ​ന്‍​പി​എ​സി​ല്‍ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 1.73 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പി​ഡ​ബ്ല്യൂ​ഡി നി​ര്‍​മി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ‌
ച​ട​ങ്ങു​ക​ളി​ല്‍ എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, വീ​ണാ ജോ​ര്‍​ജ്, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌