ചെ​ക്ക്പോ​സ്റ്റു​ക​ൾ ക​ട​ന്ന് പ​ന്പ​യി​ൽ നി​ന്ന് ബൈ​ക്കി​ൽ സ​ന്നി​ധാ​ന​ത്തേ​ക്ക് ‌
Monday, September 28, 2020 9:55 PM IST
സു​ര​ക്ഷാ വീ​ഴ്ച വ്യ​ക്തം ‌‌

പ​ത്ത​നം​തി​ട്ട: പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ ബൈ​ക്ക്് ഓ​ടി​ച്ചു​ക​യ​റി​യ സം​ഭ​വം വ​നം​വ​കു​പ്പി​നെ വെ​ട്ടി​ലാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം.
വ​നം​വ​കു​പ്പി​ന്‍റെ ര​ണ്ട് ചെ​ക്ക്പോ​സ്റ്റു​ക​ളും ഗ​ണ​പ​തി കോ​വി​ൽ പ​രി​സ​ര​ത്തെ ദേ​വ​സ്വം ഗാ​ർ​ഡ് ഓ​ഫീ​സും ക​ട​ന്ന് അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് ബൈ​ക്ക് ക​ട​ന്നു​പോ​യ സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.‌
ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചി​റ്റാ​ർ ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ ശ്രീ​ജി​ത്ത് (27), നി​ര​വേ​ൽ വീ​ട്ടി​ൽ വി​പി​ൻ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചി​റ്റാ​റി​ൽ നി​ന്നും തേ​ക്ക​ടി​ക്കു യാ​ത്ര ചെ​യ്യാ​ൻ ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ളു​പ്പ​വ​ഴി തേ​ടു​ക​യാ​യി​രു​ന്നു ത​ങ്ങ​ളെ​ന്നാ​ണ് യു​വാ​ക്ക​ൾ പ​റ​യു​ന്ന​ത്.
വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ശേ​ഷം ഇ​രു​വ​രെ​യും വി​ട്ട​യ​ച്ചു​വെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​യാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ച ഫോ​ണി​ൽ ഗൂ​ഗി​ൾ മാ​പ്പ് ഇ​വ​ർ സെ​റ്റ് ചെ​യ്തി​രു​ന്നു.‌
ചി​റ്റാ​റി​ൽ നി​ന്ന് പ​ന്പ​യി​ലെ​ത്തി ഗ​ണ​പ​തി​കോ​വി​ൽ ക​ട​ന്ന് മു​ന്നോ​ട്ടു ചെ​ന്ന​പ്പോ​ൾ സ​ന്നി​ധാ​ന​ത്തേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ​ന്പ​യി​ലെ​യും സ​ന്നി​ധാ​നം പാ​ത തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തെ​യും ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.
തീ​ർ​ഥാ​ട​ന​കാ​ല​മ​ല്ലാ​ത്ത​തി​നാ​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് ചെ​ക്ക് പോ​സ്റ്റ് നി​യ​ന്ത്രി​ക്കു​ന്ന​ത്.
ബൈ​ക്ക് ചെ​ക്ക്പോ​സ്റ്റു​ക​ൾ ക​ട​ന്ന​പ്പോ​ഴാ​ണ് വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​പ്പോ​ഴേ​ക്കും കോ​ണ്‍​ക്രീ​റ്റ് പാ​ത​യാ​യ സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡു​വ​ഴി ബൈ​ക്ക് ചീ​റി​പ്പാ​ഞ്ഞി​രു​ന്നു.
സ​ന്നി​ധാ​ന​ത്തേ​ക്കു വി​വ​രം കൈ​മാ​റി​യ​തി​നേ​തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് പോ​ലീ​സും വ​ന​പാ​ല​ക​രും ട്രാ​ക്ട​റി​ൽ താ​ഴേ​ക്ക് കു​തി​ച്ചു. മ​ര​ക്കൂ​ട്ട​ത്ത് യു​വാ​ക്ക​ളെ ത​ട​ഞ്ഞു. വ​ന​മേ​ഖ​ല​യി​ലെ ട്ര​ക്കിം​ഗ് പാ​ത​യി​ലൂ​ടെ തേ​ക്ക​ടി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.
കേ​സെ​ടു​ത്ത​ശേ​ഷം യു​വാ​ക്ക​ളെ വി​ട്ട​യ​ച്ചു. വ​ന​മേ​ഖ​ല​യി​ൽ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് കു​റ​വാ​ണ്. പി​ന്നീ​ട് ഇ​വ​ർ എ​ങ്ങ​നെ ഗൂ​ഗി​ൾ മാ​പ്പ് സെ​റ്റ് ചെ​യ്തു യാ​ത്ര തു​ട​ർ​ന്നു​വെ​ന്ന​ത് സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ‌‌