മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​റി​ൽ ‌
Monday, September 28, 2020 9:55 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ർ 19ന് ​ന​ട​ത്തും.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മ​ല്ല​പ്പ​ള്ളി​യി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​പേ​ക്ഷ​യും അ​പേ​ക്ഷ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​രും അ​ക്ഷ​യ കേ​ന്ദ്രം രേ​ഖ​പ്പെ​ടു​ത്ത​ണം. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​മ​യം അ​പേ​ക്ഷ​ക​രു​ടെ ഫോ​ണി​ൽ സം​രം​ഭ​ക​ൻ അ​റി​യി​ക്കും. ‌
തു​ട​ർ​ന്ന് ഓ​രോ പ​രാ​തി​ക്കാ​ര​നും ത​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. ‌ജി​ല്ലാ ക​ള​ക്ട​റോ​ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ന്ന പ​രാ​തി​ക​ൾ ഇ-​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ട്. ‌