സ​മ്പ​ര്‍​ക്ക​വ്യാ​പ​ന​ത്തി​ല്‍ കു​റ​വി​ല്ല, 263 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Sunday, September 27, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 263 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 201 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 15 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 47 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 7254 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 5077 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ഇ​തേ​വ​രെ 39 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു.
ഇ​ന്ന​ലെ 150 പേ​ര്‍​ക്ക് കൂ​ടി രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ​രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5385 ആ​യി. നി​ല​വി​ല്‍ 1827 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.54 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 6.12 ശ​ത​മാ​ന​മാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ലെ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ആ​റു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തു​ന്ന​ത്.
13 ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ കൂ​ടി രോ​ഗം
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ല്‍ 13 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി​യു​ണ്ട്.
തി​രു​വ​ല്ല​യി​ലെ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട 10 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ ആ​റു​പേ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 160 പേ​രും നേ​ര​ത്തെ​യു​ള്ള വി​വി​ധ കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട​വ​രാ​ണ്.
24 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മ​ല്ല. നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ല്‍ ക​ല്ലി​പ്പാ​റ ക്വാ​റി​യി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ചു. ക​ല്ലേ​ലി എ​സ്‌​റ്റേ​റ്റി​ല്‍ ര​ണ്ടു​പേ​രി​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ ഏ​റു​ന്ന സൂ​ച​ന​ക​ള്‍ ഇ​ന്ന​ലെ ല​ഭി​ച്ചു.
ഒ​രേ പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന ഒ​ന്നി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ര്‍ കോ​ട്ട​മു​ക​ള്‍, മ​ണ്ണ​ടി, തു​വ​യൂ​ര്‍, കു​ന്നി​ട, കൊ​ന്ന​മ​ങ്ക​ര, ആ​ന​യ​ടി, കൈ​ത​പ്പ​റ​മ്പ്, വ​യ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
നാ​ര​ങ്ങാ​നം, തെ​ക്കേ​മ​ല, ഇ​ള​പ്പു​പാ​റ, മ​ങ്ങാ​രം, മൈ​ല​പ്ര, പെ​രി​ങ്ങ​ര, വെ​ണ്‍​പാ​ല, വെ​ണ്ണി​ക്കു​ളം, താ​ഴം, വ​ള്ളി​ക്കോ​ട്, വ​യ​ല, പ​രു​മ​ല, വ​ള്ളം​കു​ളം, തു​ക​ല​ശേ​രി, ഓ​ത​റ, പ​ന്ത​ളം, മു​ത്തൂ​ര്‍, നെ​ല്ലി​മ​ല, പു​ല്ലാ​ട്, കു​ന്ന​ന്താ​നം, കു​ര​മ്പാ​ല, കു​റ്റ​പ്പു​ഴ, ചാ​ത്ത​ങ്കേ​രി, പെ​രി​ങ്ങ​ര, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ല്‍, വെ​ണ്ണി​ക്കു​ളം, കു​മ്പ​ഴ, വ​ള്ളി​ക്കോ​ട്, മ​ന്ദി​രം, മാ​ന്നാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രു​ണ്ട്.
ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത കേ​സു​ക​ളി​ല്‍ അ​ടൂ​ര്‍, ഇ​ര​വി​പേ​രൂ​ര്‍, ഏ​ഴം​കു​ളം, ക​ട​മ്പ​നാ​ട്, കോ​ന്നി, കോ​ഴ​ഞ്ചേ​രി, കു​ന്ന​ന്താ​നം, കു​റ്റൂ​ര്‍, മ​ല​യാ​ല​പ്പു​ഴ, നാ​ര​ങ്ങാ​നം, ഓ​മ​ല്ലൂ​ര്‍, പ​ള്ളി​ക്ക​ല്‍, പെ​രി​ങ്ങ​ര, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ണ്ട്.
വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 469 പേ​ര്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സി​റ്റീ​വാ​യ 469 പേ​രെ വീ​ടു​ക​ളി​ല്‍ ചി​കി​ത്സി​ച്ചു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മാ​ണി​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 100 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 1593 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 18629 പേ​രാ​ണ്.
സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 13399 ആ​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2161 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3068 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു
ഞാ​യ​റാ​ഴ്ച​ദി​നം സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ള്‍ അ​ട​ച്ചി​ട്ട​തു കാ​ര​ണം ഇ​ന്ന​ലെ മൂ​ന്ന് അ​ടി​യ​ന്ത​ര കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വ​ശേ​ഖ​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 322 സ്ര ​ശേ​ഖ​ര​ണം ന​ട​ത്തി. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 112117 സ്ര​വ ശേ​ഖ​ര​ണാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ വ​രെ 1499 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.
കു​ന്ന​ന്താ​നം, കോ​ട്ടാ​ങ്ങ​ല്‍, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ള്‍
പ​ത്ത​നം​തി​ട്ട: കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട് (മ​ഠ​ത്തി​ല്‍​കാ​വ് പു​ളി​ന്താ​നം - ക​ന​ക​ക്കു​ന്ന് മ​ഠ​ത്തി​ല്‍​കാ​വ് ഭാ​ഗ​വും, മ​റ്റ​ക്കാ​ട്ടു​കു​ഴി ഭാ​ഗ​വും), കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (കാ​ടി​ക്കാ​വ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​ല്ല​മാ​ക്ക​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം), പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 15 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ന്‍​മെന്‍റ്് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.