അതുല്യനായ മിഷനറി: ഫി​ലി​പ്പ് ഉ​ഴു​ന്ന​ല്ലൂ​ർ കോ​ർ എ​പ്പി​സ്കോ​പ്പ
Saturday, September 26, 2020 10:27 PM IST
ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ

""വി​​​ശ്വാ​​​സം പ്ര​​​സം​​​ഗി​​​ക്കു​​​ന്നി​​​ല്ലാ​​​യെ​​​ങ്കി​​​ൽ എ​​​നി​​​ക്കു ദു​​​രി​​​തം.’’ വി​​ശു​​ദ്ധ ​പൗ​​​ലോ​​​സ് ശ്ലീ​​​ഹാ​​​യു​​​ടെ ഈ ​​​പ്രേ​​​ഷി​​​ത തീ​​​ക്ഷ്ണ​​​ത ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​റ്റു വാ​​​ങ്ങി, അ​​​ന​​​ന്ത​​​പു​​​രി​​​യു​​​ടെ തെ​​​ക്ക​​​ൻ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് ഇ​​​ന്ന​​​ത്തെ പാ​​​റ​​​ശാ​​​ല ഭ​​​ദ്രാ​​​സ​​​ന പ്ര​​​ദേ​​​ശ​​​ത്ത്, അ​​​നേ​​​ക​​​ർ​​​ക്കു സു​​​വി​​​ശേ​​​ഷ വെ​​​ളി​​​ച്ചം പ​​​ക​​​ർ​​​ന്ന മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ധീ​​​ര​​​നാ​​​യ പ്രേ​​​ഷി​​​ത​​​നും പാ​​​റ​​​ശാ​​​ല ഭ​​​ദ്രാ​​​സ​​​നാം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന വ​​​ന്ദ്യ ഫി​​​ലി​​​പ്പ് ഉ​​​ഴു​​​ന്ന​​​ല്ലൂ​​​ർ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ ഈ​​മാ​​സം 25 - നു ​​നി​​​ത്യ​​​സ​​​മ്മാ​​​ന​​​ത്തി​​​നാ​​​യി സ്വ​​​ർ​​​ഗ​​​നാ​​​ട്ടി​​​ലേ​​​യ്ക്ക് യാ​​​ത്ര​​​യാ​​​യി. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, കാ​​​ട്ടാ​​​ക്ക​​​ട പ്ര​​​ദേ​​​ശ​​​ത്തു മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ധ​​​ന്യ​​​മാ​​​യ പൗ​​​രോ​​​ഹി​​​ത്യ ജീ​​​വി​​​ത​​​ത്തെ ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​പൂ​​​ർ​​​വം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്നു.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ലെ ഇ​​​ല​​​ഞ്ഞി​​​മേ​​​ൽ ഇ​​​ട​​​വ​​​ക​​​യി​​​ൽ ഉ​​​ഴു​​​ന​​​ല്ലൂ​​​ർ കു​​​ര്യ​​​ൻ നൈ​​​നാ​​ന്‍റെ​​​യും അ​​​ന്ന​​മ്മ​​യു​​ടെ​​യും പുത്രനായി 1936 ജ​​​നു​​​വ​​​രി 16-ന് ​​​അ​​ദ്ദേ​​ഹം ജ​​​നി​​​ച്ചു. 1963 ഡി​​​സം​​​ബ​​​ർ മൂ​​ന്നി​​ന് ​വൈ​​​ദി​​​ക പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച അദ്ദേഹം ച​​​ന്ദ​​​ന​​​പ്പ​​​ള്ളി, ത​​​ട്ട, കൊ​​​ടു​​​മ​​​ണ്‍, എ​​​ഴു​​​കോ​​​ണ്‍, അ​​​ങ്ങാ​​​ടി​​​ക്ക​​​ൽ, ആ​​​യൂ​​​ർ, വേ​​​ങ്ങോ​​​ട് ഇ​​​ള​​​മാ​​​ട്, ചെ​​​റു​​​വ​​​യ്ക്ക​​​ൽ, പു​​​ന​​​ലൂ​​​ർ, ക​​​റ​​​വൂ​​​ർ, എ​​​ലി​​​ക്കാ​​​ട്ടൂ​​​ർ എ​​​ന്നീ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

1967 മുതൽ ​​​ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്ത് താ​​​മ​​​സി​​​ച്ചു​​​കൊ​​​ണ്ട് ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ള, ചാ​​​യ്ക്കോ​​​ട്ടു​​​കോ​​​ണം, വ​​​ണ്ട​​​ന്നൂ​​​ർ, കൊ​​​ട​​​ങ്ങാ​​​വി​​​ള ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു​​​. തു​​​ട​​​ർ​​​ന്നു ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ളയിൽ താ​​​മ​​​സ​​​ിച്ച് സു​​​ദീ​​​ർ​​​ഘ​​​മാ​​​യ പ്രേ​​​ഷി​​​ത​​​യാ​​​ത്ര​​​യ്ക്കും അ​​​ജ​​​പാ​​​ല​​​ന​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കും അ​​​ച്ച​​​ൻ ജീ​​​വി​​​ത​​​ത്തെ മാ​​​റ്റി​​വ​​​ച്ചു.

അ​​​വി​​​ഭ​​​ക്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ബാ​​​ല​​​രാ​​​മ​​​പു​​​രം, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, കാ​​​ട്ടാ​​​ക്ക​​​ട, ചെ​​​ന്പൂ​​​ര് വൈ​​​ദി​​​ജി​​​ല്ലാ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ച്ച​​​ന്‍റെ പ്ര​​​ധാ​​​ന ക​​​ർ​​​മ​​മ​​​ണ്ഡ​​​ലം. 43 വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ ത്യാ​​​ഗോ​​​ജ്വ​​​ല​​​മാ​​​യ പൗ​​​രോ​​​ഹി​​​ത്യ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ 56 പു​​​തി​​​യ ഇ​​​ട​​​വ​​​ക/​​​മി​​​ഷ​​​ൻ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​വാ​​​നും വ​​​ള​​​ർ​​​ത്തി​​​ക്കൊ​​​ണ്ടുവ​​​രു​​​വാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സാ​​​ധി​​​ച്ചു​​​വെ​​​ന്ന​​​ത് അ​​​ത്ഭു​​​ത​​​ത്തോ​​​ടു​​​കൂ​​​ടി മാ​​​ത്ര​​​മേ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.

അ​​​ച്ച​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പു​​​ന്നാ​​​വൂ​​​ർ ഈ​​​ശോ തീ​​​പ്പ​​​ട്ടി ക​​​ന്പ​​​നി, ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ള മെ​​​ഴു​​​കു​​​തി​​​രി ക​​​ന്പ​​​നി, പോ​​​ങ്ങും​​​മൂ​​​ട് കേ​​​ര​​​ളാ ഫീ​​​ഡ്സ്, പു​​​ന്നാ​​​വൂ​​​ർ നെ​​​യ്ത്ത് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം, അ​​​രു​​​വാ​​​ട്ടു​​​കോ​​​ണം, കൊ​​​ണ്ണി​​​ക്കോ​​​ണം, ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ള എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച ച​​​ർ​​​ക്ക നൂ​​​ൽ​​​നൂ​​​ൽ​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യം, പു​​​ന്നാ​​​വൂ​​​ർ, പു​​​ത്ത​​​ൻ​​​കാ​​​വു​​​വി​​​ള, ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ള, ക​​​ല്ലു​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ത​​​യ്യ​​​ൽ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, അ​​​രു​​​വി​​​ക്കു​​​ഴി​​​യി​​​ലെ പാ​​​യ് നെ​​​യ്ത്തു കേ​​​ന്ദ്രം എ​​​ന്നി​​​വ സ്വ​​​യം​​​തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​ജീ​​​വ​​​ന മാ​​​ർ​​​ഗ​​​മാ​​​യി മാ​​​റി. അ​​​നേ​​​കം കുടുംബങ്ങ​​​ൾ​​​ക്ക് പ​​​ശു, എ​​​രു​​​മ, ആ​​​ട് എ​​​ന്നി​​​വ ന​​​ൽ​​​കി സ്ഥി​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​ച്ച​​​ൻ സം​​​ല​​​ഭ്യ​​​മാ​​​ക്കി. വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചി​​​രുന്ന തെ​​​ങ്ങ് ഒ​​​റ്റി ഒ​​​ഴി​​​പ്പി​​​ക്കാ​​​നാ​​​യി സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും ബാ​​​ങ്കു​​​ക​​​ളി​​​ൽനി​​​ന്ന് ലോ​​​ണും ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി അ​​​ച്ച​​​ൻ പ​​​രി​​​ശ്ര​​​മി​​​ച്ച​​​ത് അ​​​നേ​​​കം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു. ചെ​​​ന്പ​​​ര​​​ത്തി​​​വി​​​ള​​​യി​​​ൽ സ്ഥാ​​​പി​​​ച്ച സെ​​​ന്‍റ് ഫി​​​ലി​​​പ്സ് സാ​​​ധു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​നേ​​​കം​​​പേ​​​ർ​​​ക്ക് അഭയമേകി.

ഫി​​​ലി​​​പ്പ​​​ച്ച​​​ന്‍റെ ശ്ര​​​ദ്ധ​​​പ​​​തി​​​ഞ്ഞ ഒ​​​രു പ്ര​​​ധാ​​​ന ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​യാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല. ഇ​​​ട​​​വ​​​ക​​​ക​​​ളോ​​​ട് ചേ​​​ർ​​​ന്ന് നേ​​​ഴ്സ​​​റി സ്കൂ​​​ളു​​​ക​​​ളും ഫീ​​​ഡിം​​​ഗ് സ്കൂ​​​ളു​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു​​​കൊ​​​ണ്ട് അ​​​നേ​​​ക​​​ർ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള വാ​​​തി​​​ൽ തു​​​റ​​​ന്നു ന​​​ല്കി. പു​​​ന്നാ​​​വൂ​​​രി​​​ലെ ക​​​ർ​​​മ​​​ല​​​മാ​​​താ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​രയിലെ ഹോ​​​ളി​​​ക്യൂ​​​ൻ​​​സ് സ്കൂ​​​ൾ, നെ​​​ല്ലി​​​ക്കാ​​​ട്ടെ ഫാ. ​​​ഫി​​​ലി​​​പ്സ് ഹ​​​യ​​​ർ സെ​​​ക്ക​​ൻ​​ഡ​​​റി സ്കൂ​​​ൾ എന്നിവ അ​​​ച്ച​​​ന്‍റെ വിദ്യാഭ്യാസ പ്രേ​​​ഷി​​​തത്വത്തിന്‍റെ സ്മാ​​​ര​​​ക​​​ങ്ങ​​​ളാ​​​ണ്. നെ​​​ല്ലി​​​ക്കാ​​​ട് പ്ര​​​ദേ​​​ശ​​​ത്ത് ഫി​​​ലി​​​പ്പ​​​ച്ച​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​വേ​​​ണ്ടി ദാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​​യ വ​​​സ്തു​​​വി​​​ലാ​​​ണ് 2014-ൽ ​‌​​മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത മ​​​ദ​​​ർ തെ​​​രേ​​​സ ആ​​​ർ​​​ട്സ് ആ​​ൻ​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ച്ച​​​ത്.

സു​​​വി​​​ശേ​​​ഷ​​​ത്തേ​​​യും സ​​​ഭ​​​യേ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തേ​​​യും ഹൃ​​​ദ​​​യ​​​പൂ​​​ർ​​വം സ്നേ​​​ഹി​​​ച്ച ഫി​​​ലി​​​പ്പ​​​ച്ച​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത 2008-ൽ ​​​കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പാ സ്ഥാ​​​നം ന​​​ൽ​​​കി​​​യ​​​ത് അ​​ദ്ദേ​​ഹ​​ത്തി​​നു സ​​​ഭ​​​യി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലും ല​​​ഭി​​​ച്ച വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​യി ഏ​​​വ​​​രും സ്വീ​​​ക​​​രി​​​ച്ചു. 2007 മു​​​ത​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​തി​​​ന് എ​​​നി​​​ക്കു സാ​​​ധി​​​ച്ചു. അ​​​ന്നു​​​മു​​​ത​​​ൽ വ​​​ന്ദ്യ​​​നാ​​​യ ഫി​​​ലി​​​പ്പ​​​ച്ച​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ഴ​​​ന്ന​​​ല്ലൂ​​​ർ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും എ​​​നി​​​ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന ഒ​​​രു വ​​​ലി​​​യ ആ​​​ത്മ​​​ബ​​​ന്ധ​​​മു​​​ണ്ട്. അ​​​ദ്ദേ​​​ഹം തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ​​​സ്തു​​​ക്ക​​​ളും സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​ക്കാ​​​യി ദാ​​​നം ചെ​​​യ്ത​​​ത് ഏ​​​റെ കൃ​​​ത​​​ജ്ഞ​​​ത​​​യോ​​​ടെ ഓ​​​ർ​​​ക്കു​​​ന്നു.

നെ​​​ല്ലി​​​ക്കാ​​​ട് വൈ​​​ദി​​​ക​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ വി​​​ശ്ര​​​മം ജീ​​​വി​​​തം ന​​​യി​​​ച്ചു വ​​​ന്നി​​​രു​​​ന്ന അ​​​ച്ച​​​നെ വാ​​​ർ​​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ക​​​ർ​​​ത്താ​​​വി​​​ൽ നി​​​ദ്ര​​​പ്രാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഭൗ​​​തി​​​ക​​ശ​​​രീ​​​രം മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭാ​​ധ്യ​​ക്ഷ​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​മി​​​ക​​​ത്വ​​​ത്തി​​​ൽ നെ​​​ല്ലി​​​ക്കാ​​​ട് വ​​​സ​​​തി​​​യി​​​ലെ ചാ​​​പ്പ​​​ലി​​​നോ​​​ട് ചേ​​​ർ​​​ന്നു പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ക​​​ല്ല​​​റ​​​യി​​​ൽ ഇ​​ന്നു മൂ​​ന്നു മ​​​ണി​​​ക്ക് സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.

1988-ൽ ​​​പൗ​​​രോ​​​ഹി​​​ത്യ ര​​​ജ​​​ത ജൂ​​​ബി​​​ലി​​​യും 2013-ൽ ​​​സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​യും ആ​​​ഘോ​​​ഷി​​​ച്ച വ​​​ന്ദ്യ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പാ അ​​​ച്ച​​​ന്‍റെ 84 വ​​​ർ​​​ഷ​​​ത്തെ ജീ​​​വി​​​ത​​​വും 57 വ​​​ർ​​​ഷ​​​ത്തെ പൗ​​​രോ​​​ഹി​​​ത്യ ശു​​​ശ്രൂ​​​ഷാ​​​ജീ​​​വി​​​ത​​​വും സാ​​​ക്ഷി​​​ക്കു​​​ന്ന​​​ത് പ്രേ​​​ഷി​​​ത വേ​​​ദി​​​യി​​​ലെ ഒ​​​രു ന​​ന്മ​​മ​​​ര​​​ത്തെ​​​യാ​​​ണ്. സ​​​ഭ​​​യു​​​ടെ വി​​​ശു​​​ദ്ധ പു​​​രോ​​​ഹി​​​താ, അ​​​ങ്ങ് സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ പോ​​​വു​​​ക.