“കരുതൽ’ ഡോക്യുഫിക്ഷൻ പ്ര​കാ​ശ​നം ചെ​യ്തു
Saturday, September 26, 2020 10:27 PM IST
റാ​ന്നി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ, ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി ഉ​ഷാ​കു​മാ​രി മാ​ട​മ​ൺ ഗാ​ന​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് നി​ർ​മി​ച്ച "ക​രു​ത​ൽ' ഡോ​ക്യു​ഫി​ക്ഷ​ൻ വ​ട​ശേ​രി​ക്ക​ര ഫോ​റ​സ്റ്റ് ഐ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജു പ്ര​കാ​ശ​നം ചെ​യ്തു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. ന്യൂ​ഹ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റാ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഓ​ഫീ​സ​ർ പി. ​കെ. ജ​യ​കു​മാ​ർ ശ​ർ​മ, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഹ​രി​കൃ​ഷ്ണ​ൻ, വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ര്‍. വി​നോ​ദ്, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.