കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ച്ചു
Saturday, September 26, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ഇ​ട​നി​ല ത​ട്ടി​പ്പ് ഒ​ഴി​വാ​ക്കി കോ​ലി​ഞ്ചി കൃ​ഷി​ക്ക് യ​ഥാ​ര്‍​ഥ വി​ല ല​ഭ്യ​മാ​ക്കാ​ന്‍ കൃ​ഷി​ക്കാ​രു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ച്ചു.

കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കൃ​ഷി​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ച്ച​ത്. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​ര​ണ യോ​ഗം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്‍​സോ​ര്‍​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ഹ​രി​ദാ​സ് -പ്ര​സി​ഡ​ന്‍റ്, കെ.​ജി.​മു​ര​ളീ​ധ​ര​ന്‍ -സെ​ക്ര​ട്ട​റി, സി.​ജി. മ​ധു​സൂ​ദ​ന​ന്‍ - ട​ഷ​റ​ര്‍ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.കോ​ലി​ഞ്ചി വി​ള​വെ​ടു​പ്പി​നു മു​മ്പ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

നാ​ഷ​ണ​ല്‍ മെ​ഡി​സി​ന​ല്‍ പ്ലാ​ന്‍റ് ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​രോ​ട് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ലോ, കൃ​ഷി​ഭ​വ​നി​ലോ, നാ​ഷ​ണ​ല്‍ മെ​ഡി​സി​ന​ല്‍ പ്ലാ​ന്‍റ് ബോ​ര്‍​ഡി​ല്‍ ഓ​ണ്‍​ലൈ​നാ​യോ കൃ​ഷി​ക്കാ​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫീ​ല്‍​ഡ് ത​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്ന​ത്.