മ​ടു​ക്കോ​ലി ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണം
Saturday, September 26, 2020 10:20 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ തി​ര​ക്കേ​റി​യ മ​ടു​ക്കോ​ലി ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും പാ​യി​പ്പാ​ട്, ക​ല്ലൂ​പ്പാ​റ വ​ഴി തി​രു​വ​ല്ല​യ്ക്ക് തി​രി​യു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​ണി​ത്. മൂ​ശാ​രി​ക്ക​വ​ല​യി​ൽ നി​ന്നു​ള്ള കു​ത്ത് ഇ​റ​ക്ക​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം തു​ട​ർ​ച്ച​യാ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​കു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​യ​ർ​മാ​ൻ ഡോ. ​ശാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​പി. ജോ​ൺ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു തി​രു​വ​ല്ല, ജോ​സ​ഫ് ചാ​ക്കോ, റോ​യ് വ​ർ​ഗീ​സ്, ജോ​സ​ഫ് പ​ള്ള​ത്തു​ച്ചി​റ, എ​ൻ.​ബി. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.